തിരുവനന്തപുരം: കാ൪ഷിക സ൪വകലാശാല ജീവനക്കാരുടെ പെൻഷൻ പ്രായം 56 ആക്കി ഉയ൪ത്താൻ വ്യവസ്ഥചെയ്യുന്ന 2013ലെ കേരളാ കാ൪ഷിക സ൪വകലാശാല ഓ൪ഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതുൾപ്പെടെ ഒമ്പത് ഓ൪ഡിനൻസുകൾ വിജ്ഞാപനംചെയ്യാൻ ഗവ൪ണറോട് ശിപാ൪ശചെയ്തു.
രണ്ട് പുതിയ ഓ൪ഡിനൻസുകളും ഏഴെണ്ണം നിയമസഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിട്ടും പാസാക്കാൻ കഴിയാത്ത ബില്ലുകൾക്ക് പകരമായുള്ളതുമാണ്. കേരള മാരിടൈം ബോ൪ഡ് ഓ൪ഡിനൻസ് (ഭേദഗതി) 2013 ആണ് മറ്റൊരു പുതിയ ഓ൪ഡിനൻസ്. തുറമുഖങ്ങളുടെ പരിധി പ്രഖ്യാപിക്കുന്നതും സ൪ക്കാറിന് നി൪ദേശങ്ങൾ സമ൪പ്പിക്കുന്നതുമടക്കമുള്ള സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഓ൪ഡിനൻസ്. നിയമസഭയിൽ നിയമനി൪മാണം ആരംഭിച്ചെങ്കിലും അത് പൂ൪ത്തിയാക്കി പാസാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഏഴ് ഓ൪ഡിനൻസുകൾ പുതുക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.