വടക്കാഞ്ചേരി: ഗവ. ബോയ്സ് സ്കൂളിൻെറ വികസന പ്രവൃത്തികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 96 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. ആര്യംപാടം സ൪വോദയം ഹയ൪ സെക്കൻഡറി സ്കൂളിന് അനുവദിച്ച ഉണ്ണികൃഷ്ണൻ മാസ്റ്റ൪ സ്മാരക ഓഡിറ്റോറിയത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
പാലിയേറ്റിവ് കെയ൪ പ്രവ൪ത്തനങ്ങൾക്ക് വാഹനം വാങ്ങാൻ മൂന്നുലക്ഷവും മുണ്ടത്തിക്കോട് പഞ്ചായത്തിൽ ഇൻഡോ൪ സ്റ്റേഡിയം നി൪മിക്കാനാവശ്യമായ മുഴുവൻ തുകയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. സ്റ്റേഡിയം നി൪മാണത്തിന് നേരത്തെ അനുവദിച്ച കോടി രൂപക്ക് പുറമെയാണിത്. മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത്കുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. മോഹൻദാസ്, ഷീല പത്മനാഭൻ, ബ്ളോക്ക് പഞ്ചായത്തംഗം ബിജോയ് ദേവസി, കെ.ടി. ജോയ്, പ്രഫുല്ലചന്ദ്രൻ, കാ൪ഷിക വികസന ബാങ്ക് പ്രസിഡൻറ് ജോസഫ് ചാലിശേരി, പി.ടി.എ പ്രസിഡൻറ് സി.ടി. ഫ്രാൻസിസ്, എം. ലളിത, പ്രിൻസിപ്പൽ ഇ. മിനി എന്നിവ൪ സംസാരിച്ചു. മാനേജ൪ എം. ശശികുമാ൪ സ്വാഗതവും എച്ച്.എം സി.എ. മത്തായി നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.