രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

അഗളി: അട്ടപ്പാടി ക്ഷീരസംഘത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുട൪ന്ന് ജീവനക്കാരായ രണ്ടുപേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മുമ്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ജയപ്രകാശ്, ക്ള൪ക്ക് പുഷ്പലത എന്നിവ൪ക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രസിഡൻറ് യു. ശെൽവൻ അറിയിച്ചു.  സബ്സിഡിയിനത്തിൽ ലഭിച്ച 3.69 ലക്ഷം രൂപ വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തു, സംഘത്തിൻെറ ബാങ്ക് അക്കൗണ്ടിൽനിന്ന് ചെക്കിൽ പ്രസിഡൻറിൻെറ വ്യാജ ഒപ്പിട്ട് പണമെടുത്തു തുടങ്ങിയവയാണ് ആരോപണം. അതിനിടെ, ഞായറാഴ്ച രാത്രി സംഘം ഓഫിസിൽ മോഷണശ്രമം നടന്നതായി പരാതിയുണ്ട്. ചില രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് അലമാരകളും കുത്തിപൊളിക്കാൻ ശ്രമിച്ചു. ഷോളയൂ൪ പൊലീസ് കേസെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.