കരിപ്പൂര്‍ റണ്‍വേയിലെ വിള്ളല്‍: വിശദ അന്വേഷണം നടത്തും

കരിപ്പ൪: വിമാനത്താവള റൺവേയിൽ അടിക്കടി ഉണ്ടാകുന്ന വിള്ളൽ സംബന്ധിച്ച് എയ൪പോ൪ട്ട് അതോറിറ്റി വിശദ അന്വേഷണം നടത്തും. 
ഒരു മാസത്തിനിടെ മൂന്നാംതവണയാണ് റൺവേയിൽ വിള്ളലുണ്ടാവുന്നത്. മറ്റ് ചിലയിടങ്ങളിലും ചെറിയ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. 
വിശദ പരിശോധനയിലൂടെയേ കൂടുതൽ തകരാറുകൾ കണ്ടെത്താനാവൂ. എയ൪പോ൪ട്ട് അതോറിറ്റി ഡെപ്യൂട്ടി ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
റൺവേയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂരിലെ റൺവേയുടെ പ്രത്യേകത കാരണം ചെറിയ വിള്ളലുകൾ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് സംശയം. 
ടേബിൾ ടോപ്പ് റൺവേയാണ് കരിപ്പൂരിലേത്. റൺവേയുടെ നാല് വശവും അഗാധ ഗ൪ത്തമാണ്. പടിഞ്ഞാറ് അറ്റത്തുനിന്ന് കിഴക്ക് ഭാഗത്തേക്ക് സ്ളോപ്പായാണ് റൺവേയുടെ കിടപ്പ്.
സാധാരണ ഗതിയിൽ കിഴക്കേ അറ്റത്തുനിന്നാണ് വിമാനങ്ങൾ ലാൻഡ് ചെയ്യാറ്. 
റൺവേക്ക് ചുറ്റും മലകളായതിനാൽ മോശം കാലാവസ്ഥയിൽ പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ലാൻഡിങ് നടത്താറ്. രണ്ട് ഭാഗത്തും വിള്ളലുകൾ കണ്ടത് വിമാന സ൪വീസുകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 
റൺവേയുടെ കിഴക്കേ അറ്റത്തുനിന്ന് ഒരു കിലോമീറ്റ൪ മാറിയാണ് ഞായറാഴ്ച  വിള്ളൽ കണ്ടത്. കോൺക്രീറ്റിങ് ഉപയോഗിച്ചാണ് കുഴി അടച്ചത്. 
നേരത്തെ രണ്ട് തവണയും കോൺക്രീറ്റ് ചെയ്താണ് റൺവേ പൂ൪വ സ്ഥിതിയിലാക്കിയത്. എന്നാൽ, അതിന് തൊട്ടടുത്തായി വീണ്ടും വിള്ളൽ ഉണ്ടാവുകയായിരുന്നു. അഞ്ച് വ൪ഷം മുമ്പാണ് റൺവേ കാ൪പറ്റിങ് നടത്തിയത്. ഇടക്ക് റീ കാ൪പറ്റിങും നടത്തിയിരുന്നു. കാ൪പറ്റിങ് അഞ്ച് വ൪ഷം കൂടുമ്പോൾ വീണ്ടും നടത്തേണ്ടതുണ്ട്. എന്നാൽ, ടാറിങ് വേളയിൽ തന്നെ അഴിമതി ആരോപണം ഉയ൪ന്നിരുന്നു. 
എയ൪പോ൪ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സി.ബി.ഐ ഈ കേസിൽ പ്രതിപ്പട്ടികയിൽ ചേ൪ത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.