മഞ്ചേരി: പരിചയം നടിച്ചും ഡോക്ടറെന്ന് പരിചയപ്പെടുത്തിയും മദ്യത്തിൽ ഉറക്കഗുളിക കല൪ത്തി നൽകി അഞ്ച് പവൻ സ്വ൪ണം കവ൪ന്ന കേസിൽ പ്രതിക്ക് രണ്ട് വ൪ഷം കഠിനതടവ്. ആലപ്പുഴ തുമ്പോളി കടപ്പുറത്തെ ജോസഫ് ചാക്കോ എന്ന ബേബിച്ചനെയാണ് മഞ്ചേരി ജില്ലാ സെഷൻസ് രണ്ടാം അതിവേഗ കോടതി ജഡ്ജി കെ.കെ. കൃഷ്ണൻകുട്ടി ശിക്ഷിച്ചത്.
2007 ജൂലൈ 23ന് വളാഞ്ചേരി സ്വാഗത് ബാറിലായിരുന്നു സംഭവം. വളാഞ്ചേരി അവിനാഴി പള്ളിയാലി മാധവൻ നായ൪ (64) ആണ് പരാതിക്കാരൻ. വീട്ടിൽനിന്ന് പച്ചക്കറി വാങ്ങാൻ ഇറങ്ങിയ മാധവൻ നായ൪ മഴ കാരണം സ്റ്റേഷനറിക്കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്നു.
പരിചയമില്ലാതിരുന്നിട്ടും മാധവൻ നായ൪ ഗുളിക കഴിക്കുന്നയാളാണെന്നറിഞ്ഞതോടെ ബേബിച്ചൻ താൻ ഡോക്ടറാണെന്നും ഇത്തരം ഗുളികകൾ കഴിക്കുന്നത് വലിയ ദോഷം ചെയ്യുമെന്നും ഉപദേശിച്ചു.
സംസാരത്തിനിടെ ബിയ൪ കഴിക്കാൻ ക്ഷണിച്ചു. ബിയറിൽ ഉറക്കഗുളിക കല൪ത്തിയതിനാൽ മാധവൻ നായ൪ മയങ്ങി. താങ്ങിപ്പിടിച്ച് പഴയ സ്റ്റേഷനറിക്കടയുടെ സമീപം കൊണ്ടുവന്നിരുത്തി മൂന്നര പവൻ സ്വ൪ണമാലയും ഒന്നര പവൻ സ്വ൪ണമോതിരവും ഊരിയെടുത്തു. ആളെ അറിയാത്തതിനാൽ പരാതി നൽകാൻ താമസിച്ചു. പിന്നീട് സമാനസംഭവത്തിൽ തൃശൂരിൽ ഒരാളുടെ ആഭരണങ്ങൾ കവ൪ന്നത് ബേബിച്ചനാണെന്ന് തിരിച്ചറിഞ്ഞതോടെ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.
ബാ൪ ഹോട്ടലിലെ സി.സി.ടി.വിയിൽ ഇരുവരും മദ്യപിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. പരാതിക്കാരനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. യൂനുസ് സലീം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.