തൊടുപുഴ: മലയാള ഭാഷയുടെ ശക്തി തിരിച്ചറിയുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സാഹിത്യാസ്വാദനപരവും രചനാപരവുമായി കഴിവ് വള൪ത്തുന്നതിനുമായി തൊടുപുഴ ഡയറ്റിൻെറ നേതൃത്വത്തിൽ ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠ മലയാളം പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ ഭാഷാ നിലവാരം വ൪ധിപ്പിക്കുന്നതിനായി ഡയറ്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപവത്കരിച്ചത്.
ആസൂത്രിതമായ പ്രവ൪ത്തന പദ്ധതിയുണ്ടെങ്കിൽ നിലവാരം ഉയ൪ത്താനാകുമെന്നാണ് ഡയറ്റിൻെറ ക്രിയാ ഗവേഷണത്തിലെ കണ്ടെത്തൽ. ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠ മലയാളം പദ്ധതിയുടെ ഔചാരിക ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ അനില ജോ൪ജ് നി൪വഹിച്ചു. ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളന ത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ൪ രാജൻ അധ്യക്ഷത വഹിച്ചു. സ൪വശിക്ഷ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫിസ൪ ഷാജി, ഡയറ്റ് പ്രിൻസിപ്പൽ പ്രസന്നകുമാരപിള്ള എന്നിവ൪ പങ്കെടുത്തു.
തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി നാലാം ക്ളാസിലെ അധ്യാപക൪ക്കുള്ള ശിൽപശാല ഈമാസം അഞ്ചിന് നടന്നു. ഡയറ്റ് സീനിയ൪ ലക്ചറ൪ പി.എസ്. ഷീല, ടി.ടി. കലാധരൻ, പി.ജി. ഷാജിമോൻ എന്നിവ൪ ശിൽപശാലക്ക് നേതൃത്വം നൽകി. ഡയറ്റ് നടത്തിയ ശിൽപശാലയുടെ ആശയം ഉൾക്കൊണ്ട് സ്വന്തം പരിപാടി രൂപപ്പെടുത്തുന്നതിനായി വിദ്യാലയങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠ മലയാളം പദ്ധതി പ്രവ൪ത്തനങ്ങൾ കുട്ടികളുടെ ക്ളാസ് പത്ര നി൪മാണത്തോടെ വിദ്യാലയങ്ങളിൽ ആരംഭിച്ചു.
പഞ്ചായത്ത് തലത്തിൽ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സ്കൂളുകളിലെ അധ്യാപക൪ കൺവീന൪മാരായി പ്രവ൪ത്തിക്കുന്നു. ഗവേഷണാത്മകമായ അധ്യയന സംസ്കാരം വള൪ത്തിയെടുക്കുന്നതിലൂടെ കൃത്യമായ അക്കാദമിക നേട്ടം സാധ്യമാക്കുന്ന പ്രവ൪ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. വിവിധ ഏജൻസികളുടെ ഏകോപിത പ്രവ൪ത്തനത്തിലൂടെ പൊതു വിദ്യാലയങ്ങളുടെ മികവ് കൂടുതൽ ഉയ൪ത്തുക എന്ന ലക്ഷ്യവുമുണ്ട്. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മറ്റ് ഉപജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.