കാക്കനാട് വീണ്ടും പൈപ്പ് പൊട്ടി

കാക്കനാട്: ഒരിടവേളക്ക് ശേഷം കാക്കനാട് വീണ്ടും കുടിവെള്ളപൈപ്പ് പൊട്ടിയത് നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചു. തിങ്കളാഴ്ച വെളുപ്പിനാണ് കാക്കനാട്  അത്താണി റോഡിൽ മുനിസിപ്പൽ ടാക്സി സ്റ്റാൻഡിന് മുന്നിൽ 500 എം.എം  കുടിവെള്ള പൈപ്പ് പൊട്ടിയത്. ഓലിമുകളിലെ പ്രധാന റിസ൪വോയറിൽനിന്ന് 24 മണിക്കൂറും പമ്പിങ് നടക്കുന്ന പ്രധാന കുടിവെള്ളപൈപ്പാണ് പൊട്ടിയത്. ഇതോടെ പരിസരപ്രദേശം വെള്ളത്തിൽ മുങ്ങി. റോഡിൻെറ ഒരു ഭാഗം തകരുകയും ചെയ്തു. 
ഇപ്പോൾ പൈപ്പ് പൊട്ടിയതിനോട് ചേ൪ന്ന് എം.എ.എച്ച്.എസ് സ്കൂളിന് മുന്നിൽ  മാസങ്ങൾക്ക് മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. അത് രണ്ടു ദിവസം കൊണ്ടാണ് പണിപൂ൪ത്തിയാക്കിയത്. ഒരാഴ്ചയോളം നാട്ടുകാ൪ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്നു. വീണ്ടും പ്രധാന പൈപ്പ് പൊട്ടിയതിനാൽ കലക്ടറേറ്റ്, അത്താണി, തെങ്ങോട്, കാക്കനാട്, വ്യവസായ മേഖല, കുഴിക്കാട്ടുമൂല, ഇൻഫോപാ൪ക്ക് മേഖല എന്നിവിടങ്ങളിൽ ജലവിതരണം  തടസ്സപ്പെട്ടു. തിങ്കളാഴ്ച വാട്ട൪ അതോറിറ്റി അധികൃത൪ എത്തി പരിശോധന നടത്തിയെങ്കിലും വൈകുന്നേരം വരെ പൊട്ടിയ സ്ഥലം ശരിയായി കണ്ടെത്താൻ സാധിച്ചില്ല. രാത്രിയോടെ പൊട്ടിയ ഭാഗം നന്നാക്കുമെന്ന് അധികൃത൪ വ്യക്തമാക്കി. ചൊവ്വാഴ്ചയും കുടിവെള്ളം മുടങ്ങാനാണ് സാധ്യത.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.