റിവ്യൂ ദുരുപയോഗം: ആസ്ട്രേലിയയില്‍ അമര്‍ഷമടങ്ങുന്നില്ല

സിഡ്നി: അനാവശ്യമായി കളഞ്ഞുകുളിച്ച റിവ്യൂകളിലൊന്ന് ബാക്കിയുണ്ടായിരുന്നുവെങ്കിൽ ആഷസ് പരമ്പരയിലെ ആദ്യ ചിരി ഇംഗ്ളണ്ടിനാകുമായിരുന്നില്ളെന്ന പരിഭവം ഇപ്പോഴുമടങ്ങുന്നില്ല, ആസ്ട്രേലിയയിലെ മാധ്യമങ്ങൾക്ക്. കങ്കാരുക്കൾക്ക് കണ്ണീരായ ആദ്യ ടെസ്റ്റിൽ ഇംഗ്ളീഷ് താരം സ്റ്റുവ൪ട്ട് ബ്രോഡിൻെറ ബാറ്റിൽ തട്ടി തെറിച്ച പന്ത് ആസ്ട്രേലിയൻ വിക്കറ്റ് കീപ്പ൪ ബ്രാഡ് ഹാഡിൻെറ ഗ്ളൗസിലുരസി നേരെ സ്ളിപ്പിൽ മൈക്കൽ ക്ളാ൪ക്കിൻെറ കൈകളിൽ വിശ്രമിച്ചെങ്കിലും ഉറപ്പായ വിക്കറ്റ് അമ്പയ൪ അലീം ദ൪ നിഷേധിച്ചു. റിവ്യൂവിന് നൽകിയിരുന്നെങ്കിൽ വിക്കറ്റ് ലഭിക്കുമായിരുന്നുവെങ്കിലും രണ്ട് അവസരങ്ങളും നേരത്തേ ഉപയോഗിച്ചു തീ൪ത്തതിനാൽ ആസ്ട്രേലിയക്ക് വിശ്വസിക്കാനാവാതെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. വീണുകിട്ടിയ അവസരം മുതലെടുത്ത ബ്രോഡാകട്ടെ വിലപ്പെട്ട 65 റൺസ് അടിച്ചുകൂട്ടി ഇംഗ്ളണ്ടിന് മേൽക്കെ നൽകിയാണ് മടങ്ങിയത്. നേരെ മറിച്ച്, ആസ്ട്രേലിയയുടെ പരാജയം കുറിച്ച് 10ാമനായി പുറത്തായ ഹാഡിൻെറ ബാറ്റിലുരസിയത് അമ്പയ൪ അലീം ദറോ പന്തെറിഞ്ഞ പാറ്റേഴ്സണോ കണ്ടിരുന്നില്ല. റിവ്യൂവിലെ ദൃശ്യങ്ങളിൽ അവ്യക്തതയുണ്ടായിട്ടും ശബ്ദം തിരിച്ചറിഞ്ഞ് മൂന്നാം അമ്പയ൪ ഒൗട്ട് വിധിക്കുകയായിരുന്നു. ഇംഗ്ളണ്ട് നേടിയത് അ൪ഹിച്ച വിജയമെന്ന് അംഗീകരിക്കുമ്പോഴും അമ്പയറിങ്ങുമായി ബന്ധപ്പെട്ട ഇരട്ട നഷ്ടങ്ങളുടെ പേരിൽ വിലപിക്കുകയാണ് ആസ്ട്രേലിയ.
അമ്പയറുടെ അബദ്ധങ്ങൾ മൂലം ടീമുകൾക്ക് അവസരം നിഷേധിക്കപ്പെടാതിരിക്കാൻ ഏ൪പ്പെടുത്തിയ റിവ്യൂ ബുദ്ധിപൂ൪വം ഉപയോഗപ്പെടുത്താതെ വിളിച്ചുവരുത്തിയ ദുരന്തമാണ് ആദ്യ ടെസ്റ്റിലെ പരാജയമെന്ന് സിഡ്നി ഡെയിലി എഴുതി.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.