വേങ്ങര: ഞാറ്റുപാട്ടുകളും കൊയ്ത്തുപാട്ടുകളുംകൊണ്ട് ഒരുകാലത്ത് മുഖരിതമായിരുന്ന കണ്ണമംഗലം പാടത്തുനിന്ന് നെൽകൃഷി നാടുനീങ്ങി. ഞാ൪ പറിച്ചുനട്ട് പാടങ്ങളിൽനിന്ന് വെള്ളം കുത്തി ഒഴുക്കിവിടുന്ന കാലമാണ് മിഥുനമാസത്തിൻെറ അവസാന നാളുകൾ.
പക്ഷേ, പാടത്ത് ഇപ്പോൾ ഞാറുമില്ല, നെൽകൃഷിയുമില്ല. സ്കൂൾ കുട്ടികൾക്ക് നെൽകൃഷി കാണിച്ചുകൊടുക്കാൻപോലും ഒരു കണ്ടത്തിലും കൃഷി ചെയ്യുന്നില്ല.
നേരത്തെ വരണികുളങ്ങര ഇടവഴിയും നടുത്തൊടി ഇടവഴിയുമൊക്കെ പാടത്തേക്ക് കന്നുകളെ തെളിക്കാനും തലച്ചുമടായി നെൽകറ്റകൾ കളങ്ങളിലേക്കെത്തിക്കാനുമുള്ള ഇടവഴികളായിരുന്നു. ഈ ഇടവഴികളൊക്കെ റോഡുകളായി പരിണമിക്കുകയും പാടത്തിനു കുറുകെ പുതിയ റോഡുകൾ ഉണ്ടാവുകയും ചെയ്തു.
ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതാണ് ക൪ഷക൪ കൃഷിയിൽനിന്ന് അകന്നുപോകാൻ കാരണമെന്ന് നെൽകൃഷി നടത്തുന്ന ചാത്തൻകുട്ടി അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം കാരണം ക൪ഷകത്തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തത് ഏക്ക൪കണക്കിന് നെൽകൃഷി നടത്തിയിരുന്ന ക൪ഷക൪ കൃഷിയിൽനിന്ന് പിന്മാറാൻ കാരണമായി.
കണ്ണമംഗലം പാടത്ത് കൂടുതലായും കപ്പയും വാഴയും പച്ചക്കറികളുമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. കവുങ്ങ് വയലുകളിൽ വെച്ചു പിടിപ്പിക്കുന്നതും വ്യാപകമാണ്. കൂടുതൽ പരിപാലനം ആവശ്യമില്ലാത്തതും നല്ല വില ലഭിക്കുന്നതുമാണ് ക൪ഷകരെ കപ്പ കൃഷിയിലേക്കെത്തിച്ചത്.
മാ൪ക്കറ്റിൽ കിലോക്ക് 20 രൂപയാണ് കപ്പയുടെ ശരാശരി വില. കൃഷിഭവനുകൾ മുഖേന നെൽകൃഷി നടത്താൻ ക൪ഷകരെ വീണ്ടും പ്രാപ്തരാക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് പഴയ ക൪ഷക൪ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.