ചങ്ങനാശേരിയില്‍ വെള്ളമിറങ്ങിത്തുടങ്ങി

ചങ്ങനാശേരി: കാലവ൪ഷത്തിന് ശമനമായി പ്രളയ ബാധിത പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി. വെള്ളപ്പൊക്കം മൂലം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പിരിഞ്ഞില്ല. 13 ക്യാമ്പുകളാണ് താലൂക്കിലുള്ളത്. താലൂക്കിലെ പ്രധാന റോഡുകളെല്ലാം കുഴികളായി. 
 താലൂക്കിൻെറ പടിഞ്ഞാറൻ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലാണ് കാലവ൪ഷം കനത്ത നാശം വിതച്ചത്.  കോമങ്കേരിച്ചിറ, 600ൽ പുതുവൽ, മൂലേപുതുവൽ, നക്രാൽപുതുവൽ, പൂവം, ഇടവന്തറ എന്നിവിടങ്ങളിലാണ് കാലവ൪ഷം കലുതുള്ളി ഒഴികിയെത്തിയത്. പാലാത്രചിറ, വാലമ്മേൽചിറ, മഞ്ചാടിക്കര, പോത്തോട്, ആവണി, മനക്കച്ചി, പെരുമ്പുഴക്കടവ്, പെരുന്ന കിഴക്ക്, പാറാട്ട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 
വെള്ളമിറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടങ്ങുവാൻ കഴിയുമായിരുന്നെങ്കിലും വീടിനുള്ളിൽ മാലിന്യവും എക്കലും അടിഞ്ഞുകൂടിക്കിടക്കുകയാണ്. 
മേപ്രാൽ, കോമങ്കേരിച്ചിറ, 600 ൽ പുതുവൽ, പൂവം സെക്ട൪ ക്യാമ്പുകൾ ഉൾപ്പെടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 2000  പേരാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 
ആലപ്പുഴ റോഡിൽ വെള്ളം ഇറങ്ങിയതോടെ ഉൾനാടൻ റൂട്ടിലേക്കുള്ള ഗതാഗതം പുന$സ്ഥാപിച്ചു. വെള്ളം കയറി കിടന്നത് മൂലം  പ്രധാന റോഡുകളെല്ലാം ശോച്യാവസ്ഥയിലാണ്. ബൈപാസ് റോഡ്, എം.സി റോഡ്, ആലപ്പുഴ -ചങ്ങനാശേരി റോഡുകളെല്ലാം ഗതാഗതതിന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആലപ്പുഴ റോഡിൽ പല പ്രദേശത്തുമായി വലിയ കുഴികളാണ് രൂപപ്പെട്ടത്. 
ദുരിത ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ പക൪ച്ച വ്യാധികളും മറ്റും തടയുന്നതിനായുള്ള രോഗപ്രതിരോധ പ്രവ൪ത്തനങ്ങൾ നടക്കാത്തതിൽ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിത൪ കടുത്ത അമ൪ഷത്തിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.