കൊല്ലം ബൈപാസ് നിര്‍മാണം: ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു

കൊല്ലം: ബൈപാസിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയിലെ ഉന്നതതല സംഘം കൊല്ലത്തത്തെി. ബൈപാസിൻെറ ഭാഗമായ കല്ലുംതാഴം, കാവനാട് പ്രദേശങ്ങളിൽ എൻ. പീതാംബരക്കുറുപ്പ് എം.പിക്കൊപ്പം സംഘം സന്ദ൪ശനം നടത്തി.
ചീഫ് എൻജിനീയ൪ നഹ൪, ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ ശ്രീകണ്ഠൻനായ൪, സൂപ്രണ്ടിങ് എൻജിനീയ൪ തോമസ്മാത്യു, എക്സിക്യൂട്ടീവ് എൻജിനീയ൪ ബീന എന്നിവരാണ് ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്നത്. ശേഷിക്കുന്ന നി൪മാണപ്രവ൪ത്തനങ്ങൾ തുടങ്ങുന്നതു സംബന്ധിച്ച ച൪ച്ചയിൽ എത്രയുംവേഗം ആരംഭിക്കുന്നതിന് ക്രമീകരണമായതായി  എം.പി പറഞ്ഞു.
അതേസമയം ഫണ്ടനുവദിക്കുന്നതുൾപ്പെടെ പ്രാരംഭനടപടികൾ ആരംഭിച്ചിട്ടും ബൈപാസ് പദ്ധതി ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്. കൊല്ലം നഗരത്തിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാകുന്നതാണ് ബൈപാസ് പദ്ധതി. മേവറം മുതൽ കല്ലുംതാഴം വരെയുള്ള ഭാഗത്തുമാത്രമാണ് ബൈപാസ് റോഡ് നിലവിലുള്ളത്. കല്ലുംതാഴം മുതൽ കാവനാട് വരെയുള്ള രണ്ടാംഘട്ടത്തിന് സ്ഥലം ഏറ്റെടുത്തിട്ടുതന്നെ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥമൂലം പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.