തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഡെങ്കിപ്പനിക്ക് ശമനമില്ല. മൂന്ന് ദിവസത്തിനിടെ 120 പേ൪ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധ സ൪ക്കാ൪ ആശുപത്രികളിലായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പനിബാധിച്ച് എത്തിയത് 5000ത്തോളം പേരാണ്.
ആരോഗ്യവകുപ്പിൻെറ കണക്കുകളനുസരിച്ച് ജില്ലയിൽ പനിബാധിതരും ഡെങ്കിബാധിതരും കുറവില്ളെന്ന് വ്യക്തമാക്കുന്നു. വ്യാഴാഴ്ച 1336 പേ൪ ചികിത്സതേടിയവരിൽ 42 പേ൪ക്കും വെള്ളിയാഴ്ച 1689 പേ൪ എത്തിയതിൽ 23 പേ൪ക്കും ശനിയാഴ്ച 1498 പേരിൽ 55 പേ൪ക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈയിൽ 13 ദിവസത്തിനിടെ ഡെങ്കി ബാധിതരുടെ എണ്ണം 400 കടന്നു. പനിബാധിതരുടെ എണ്ണവും 20000 കടന്നിട്ടുണ്ട്.
പൂജപ്പുര, വട്ടിയൂ൪ക്കാവ്, ആനയറ, പള്ളിച്ചൽ, കല്ലിയൂ൪, വിളവൂ൪ക്കൽ, പേരൂ൪ക്കട, മാറനല്ലൂ൪, പൂഴനാട്, തിരുവല്ലം, മേലാറന്നൂ൪, പാപ്പനംകോട്, കരമന, മുക്കോല, കാഞ്ഞിരംപാറ, കരകുളം, വലിയതുറ, കുമാരപുരം, കാട്ടാക്കട, നെയ്യാറ്റിൻകര, വഞ്ചിയൂ൪, വെൺപകൽ, നേമം, മലയിൻകീഴ്, കിഴുവിലം, തേക്കുംമൂട്, വിഴിഞ്ഞം, വള്ളക്കടവ്, കള്ളിക്കാട്, നെടുമങ്ങാട്, വീരണകാവ്, കോട്ടുകാൽ, ആറ്റിങ്ങൽ, ബാലരാമപുരം, പാലോട്, കരകുളം, പൂന്തുറ, പാളയം, തിരുമല, ചാല, പാപ്പനംകോട്, ബീമാപള്ളി, മംഗലപുരം, ആനാട്, വേളി, വിളപ്പിൽ, അരുവിക്കര, കിളിമാനൂ൪ ഭാഗങ്ങളിലെല്ലാം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഡെങ്കി ബാധിതരെ കണ്ടത്തെിയിട്ടുണ്ട്.
എലിപ്പനി, ടൈഫോയ്ഡ്, ചികുൻഗുനിയ എന്നിവയിൽ കുറവുണ്ടെങ്കിലും 500ഓളം പേ൪ക്ക് വയറിളക്കരോഗങ്ങൾ പിടിപെട്ടിട്ടുണ്ട്.
തലസ്ഥാന നഗരത്തിൽ നിലനിൽക്കുന്ന മാലിന്യ പ്രശ്നവും മഴയും ഡെങ്കി പട൪ത്തുന്നുണ്ട്. കണക്കനുസരിച്ച് പകുതിയോളം ഡെങ്കിബാധിത൪ നഗരത്തിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.