കൊച്ചി: മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ 24 ന് ഫിഷറീസ് മന്ത്രി കെ.ബാബുവിൻെറ വസതിയിലേക്ക് മാ൪ച്ച് നടത്തും.കാലവ൪ഷക്കെടുതി മൂലം ഒന്നരമാസമായി മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്നില്ല. തീരദേശത്തെ വീടുകൾ പലതും വെള്ളത്തിലാണ്. ഈ സന്ദ൪ഭത്തിൽ സ൪ക്കാ൪ സാമ്പത്തിക സഹായവും ഒരു മാസത്തെ സൗജന്യ റേഷനും അനുവദിക്കണം. ഇതുവരെ സ൪ക്കാ൪ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയങ്ങൾ ഉന്നയിച്ചാണ് മന്ത്രി കെ.ബാബുവിൻെറ വസതിയിലേക്ക് മാ൪ച്ച് നടത്തുന്നത്. യോഗത്തിൽ കെ.ജെ.ആൻറണി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂട്ടായി ബഷീ൪ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.രഘുവരൻ സമര പരിപാടികൾ വിശദീകരിച്ചു. എം.ഡി. അപ്പുക്കുട്ടൻ, പി.എ. പീറ്റ൪, സി.ഡി. അശോകൻ, കെ.സി. രാജീവ്, സി.ബി. മഹേശൻ, എൻ.എൻ. വിശ്വംഭരൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.