കോഴിക്കോട്: ഉറൂബിന് കോഴിക്കോട്ട് ഉചിതമായ സ്മാരകം നി൪മിക്കാൻ നടപടിയെടുക്കുമെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. ഇൻഡോ൪ സ്റ്റേഡിയത്തിൽ ഉറൂബ് സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാരകം സംബന്ധിച്ച കാര്യങ്ങൾക്ക് എഴുത്തുകാരൻ ടി.പി. രാജീവനെ ചുമതലപ്പെടുത്തി. ഉറൂബ് സാംസ്കാരിക സമിതിയുമായി ച൪ച്ചചെയ്ത് ഇക്കാര്യത്തിൽ നടപടിയെടുക്കും. നേരത്തേ സി. അച്യുതമേനോൻ അനുവദിച്ച സ്ഥലംതന്നെ ഇതിന് ഉപയോഗപ്പെടുത്തും. ജാതിയുടെയും മതത്തിൻെറയും വേലിക്കെട്ടുകളിലാണ് ഇന്ന് സമൂഹം. ഉറൂബ് അത്തരം വിലങ്ങുകൾക്കെതിരെ പ്രവ൪ത്തിച്ച എഴുത്തുകാരനായിരുന്നു. അവഗണനകൾ എത്രയുണ്ടായാലും മലയാള മനസ്സിലുള്ള ഉറൂബിൻെറ സ്ഥാനം ഇല്ലാതാക്കാൻ കഴിയില്ല. ശ്രേഷ്ഠഭാഷ പദവി മലയാളത്തിൻെറ വള൪ച്ചക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വി.ആ൪. സുധീഷ് അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസ് ഉറൂബ് ജന്മശതാബ്ദി ലോഗോ പ്രകാശനം നി൪വഹിച്ചു. ടി.പി. രാജീവൻ, ശ്രീകാന്ത് കോട്ടക്കൽ, ആ൪. മോഹനൻ എന്നിവ൪ സംസാരിച്ചു. കെ.പി. വിജയകുമാ൪ സ്വാഗതവും ശ്രീജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.