കോഴിക്കോട്: ബലഹീനമായ കോരപ്പുഴ പാലത്തിന് ബദൽ പാലത്തിൻെറ നി൪മാണം വേഗത്തിൽ നടത്തണമെന്ന് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്ക൪ ഫെ൪ണാണ്ടസിനും സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും അയച്ച ഫാക്സ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഒരു വ൪ഷം മുമ്പ് റോഡ് അടച്ചിട്ട് ഉപരിതലം പ്രത്യേക രീതിയിൽ പുതുക്കി പണിതിരുന്നെങ്കിലും മൂന്ന് മാസം മാത്രമാണ് അത് നിലനിന്നത്. കോരപ്പുഴക്ക് കുറുകെ മറ്റു പാലങ്ങൾ ഇല്ലാത്തതിനാൽ ദേശീയപാതയിലെ ഗതാഗതത്തെ പാലത്തിൻെറ ബലക്ഷയം ബാധിക്കും. ബദൽ പാലത്തിനുള്ള അലൈൻമെൻറ് 2011 മേയിൽ നടന്നതാണ്. നിലവിലുള്ള പാലത്തിൻെറ 11 മീറ്റ൪ പടിഞ്ഞാറാണ് നി൪ദിഷ്ട പാലത്തിന് സ്ഥലം കണ്ടത്തെിയത്. 320 മീറ്റ൪ നീളവും 10.5 മീറ്റ൪ വീതിയുമുള്ള നി൪ദിഷ്ട പാലത്തിൻെറ ഇരുവശത്തുനിന്നും അപ്രോച്ച് റോഡ് 900 മീറ്റ൪ മാത്രമാണ്.
സ്ഥലമേറ്റെടുക്കാൻ 22 കോടി രൂപയും പുതിയ പാലം പണിയാൻ 35 കോടി രൂപയും ഉൾപ്പെടെ 57 കോടി രൂപ സംസ്ഥാനത്തിൻെറ പുതിയ വാ൪ഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പാലത്തിൻെറ ജോലികൾ വൈകുന്നതുമൂലം അപകടസാധ്യത കൂടുകയാണെന്നും എത്രയും വേഗത്തിൽ ബദൽ പാലത്തിൻെറ നടപടി പൂ൪ത്തീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.