സി.ഐയെ അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉടമയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ മെഡിക്കൽ കോളജ് സി.ഐ കെ. ഉല്ലാസിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മണൽ മാഫിയക്കായി ഊ൪ജിത അന്വേഷണം തുടരുന്നു. 
വെള്ളിയാഴ്ച പുല൪ച്ചെ ബേപ്പൂ൪-ചെറുവണ്ണൂ൪ റോഡിലാണ് അമിത വേഗത്തിൽ വന്ന ‘വാഗൺ ആ൪’ കാ൪ സി.ഐയുടെ വാഹനത്തിൽ ഇടിച്ചശേഷം കടന്നുകളഞ്ഞത്. കാ൪ നടുവട്ടത്തെ വ൪ക്ഷോപ്പിൽനിന്ന് വെള്ളിയാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് ആ൪.ടി ഓഫിസിൽ രജിസ്റ്റ൪ ചെയ്തതാണ് കെ.എൽ. 11 എ.ഇ. 5205 നമ്പറിലുള്ള കാ൪. കാറിൻെറ ഉടമ എ. ഷാജിതിന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. 
ഇയാളും കാറിലുണ്ടായിരുന്ന രണ്ടാമനും ഒളിവിലാണ്. വധശ്രമം, ഒൗദ്യോഗിക കൃത്യ നി൪വഹണം തടസ്സപ്പെടുത്തൽ, അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുക തുടങ്ങിയ വിവിധ കുറ്റങ്ങൾക്ക് ഇവ൪ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബേപ്പൂരിൽ രാത്രി പരിശോധനയിലായിരുന്ന സി.ഐ ചെറുവണ്ണൂ൪ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മണൽ ലോറിക്ക് കൈകാണിച്ചെങ്കിലും നി൪ത്തിയില്ല. 
ഊടുവഴിക്ക് പാഞ്ഞ ടിപ്പറിന് പിന്നാലെ പൊലീസ് സംഘം കുതിച്ചെങ്കിലും പിടികൂടാനായില്ല. ടിപ്പറിനെ പിന്തുട൪ന്ന് ബി.സി റോഡിലത്തെിയപ്പോഴാണ് കാ൪ ജീപ്പിലിടിച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. തുട൪ന്ന് സി.ഐ നൽകിയ വാഹന നമ്പറുമായി നടത്തിയ ഊ൪ജിത അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രി കാ൪ കസ്റ്റഡിയിലെടുക്കാനായത്. ഇതിനിടെ, രാഷ്ട്രീയ നേതാക്കൾ മധ്യസ്ഥ ശ്രമവുമായി പൊലീസിൽ സമ്മ൪ദം ആരംഭിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.