കോഴിക്കോട്: വെള്ളിയാഴ്ച രാത്രി കിണറ്റിൽ വീണ് മരിച്ച പൂളക്കടവ് തണ്ണീ൪പന്തൽ റിസാന് (16) നാട് കണ്ണീരിൽ കുതി൪ന്ന യാത്രാമൊഴി നൽകി.
മെഡി. കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ മൃതദേഹം പൂനൂ൪ പുഴയോരത്തെ വീട്ടിലത്തെുമ്പോഴേക്കും നാടൊന്നാകെ അവിടേക്കൊഴുകിയത്തെിയിരുന്നു. ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് ഖബറടക്കി.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പൂളക്കടവ് പള്ളിയിൽ തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത ശേഷം റിസാനും കൂട്ടുകാരും എൻ.ജി.ഒ ക്വാ൪ട്ടേഴ്സിലെ കൂൾബാറിലേക്ക് ബൈക്കിൽ പോയതായിരുന്നു. വഴിമധ്യേ ബന്ധുവിനെ കണ്ടു. രാത്രി അങ്ങാടിയിലേക്ക് പോകുന്നത് കണ്ടാൽ ബന്ധു ശാസിക്കുമെന്ന് കരുതി ഒഴിഞ്ഞ പറമ്പിലേക്ക് ബൈക്ക് തിരിച്ചുവിടുകയായിരുന്നു. ബൈക്കിൽ നിന്നിറങ്ങി കുരിക്കൾമഠം പറമ്പിലെ നി൪മാണം നടക്കുന്ന വീടിന് പിറകിലൊളിക്കുന്നതിനിടയിലാണ് ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണത്. വീഴ്ചക്കിടയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ റിസാൻ തൽക്ഷണം മരിച്ചു.
ജെ.ഡി.ടി അൺ എയ്ഡഡ് ഹയ൪ സെക്കൻഡറി സ്കൂളിൽ പ്ളസ്വണിന് ചേ൪ന്ന റിസാൻ മരണ ദിവസമാണ് ക്ളാസിൽ പോയിത്തുടങ്ങിയത്.
പിതാവ് മൊയ്തീൻകോയ ശനിയാഴ്ച രാവിലെ 10 മണിയോടെ കുവൈത്തിൽ നിന്നത്തെി.
കുടുംബത്തിലെ ഏക ആൺതരിയാണ് റിസാൻ. വിദ്യാ൪ഥിനി ഫാത്തിമ ശൈഖയാണ് അനുജത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.