കൈക്കൂലി: റവന്യൂ ജീവനക്കാരന് രണ്ടുവര്‍ഷം കഠിനതടവ്

കോഴിക്കോട്:  500 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ജീവനക്കാരന് രണ്ടുവ൪ഷം കഠിനതടവും പിഴയും. ഭൂമിയുടെ കൈവശാവകാശ സ൪ട്ടിഫിക്കറ്റും നികുതി ശീട്ടും ലഭിക്കാനുള്ള അപേക്ഷ തീ൪പ്പാക്കാൻ കൈക്കൂലി വാങ്ങിയ വയനാട് പയ്യമ്പള്ളി വില്ലേജ്മാനായിരുന്ന മാനന്തവാടി ആറാട്ടുത്തറ വള്ളിയൂ൪ക്കാവ് വള്ളിപ്ളാക്കൽ വീട്ടിൽ വി. ചന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. വിജിലൻസ് പ്രത്യേക ജഡ്ജി വി.ജയറാമിൻേറതാണ് വിധി. അഴിമതി നിരോധന നിയമത്തിൻെറ രണ്ട് വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയിൽ രണ്ട് വ൪ഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം വീതം അധികതടവ് അനുഭവിക്കണമെന്നാണ് വിധി. എന്നാൽ, തടവു ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.
മാനന്തവാടി വീക്കപാറയിൽ ഷാജി ജോസഫിൽനിന്ന് 2006 ഒക്ടോബ൪ നാലിന് 500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഷാജി ജോസഫിന് അച്ഛൻ ഇഷ്ടദാനമായി നൽകിയ ഭൂമി ജമ തിരിച്ച് നികുതി ശീട്ട് നൽകാനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 950 രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് 500 രൂപയായി കുറച്ചു. ഈ തുക കൈമാറുമ്പോൾ അന്നത്തെ വിജിലൻസ് ഡിവൈ.എസ്.പി കെ.കെ.അബ്ദുൽ ഹമീദാണ് അറസ്റ്റ് നടത്തിയത്. വയനാട് വിജിലൻസ് ഡിവൈ.എസ്.പി കെ. കെ.മാ൪ക്കോസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമ൪പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ലീഗൽ അഡൈ്വസ൪ സി.പി.സുരാജ് ഹാജരായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.