റമദാനിലെ ആദ്യ ജുമുഅക്ക് മക്ക ഹറമില്‍ തീര്‍ഥാടകലക്ഷങ്ങള്‍

മക്ക: റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽഹറാമിൽ തീ൪ഥാടക ലക്ഷങ്ങൾ പങ്കെടുത്തു. മക്കയിലുള്ളവ൪ക്ക് പുറമെ ആഭ്യന്തര- വിദേശ ഉംറ തീ൪ഥാടകരടക്കം ജനലക്ഷങ്ങളാണ്  നമസ്കാരത്തിൽ പങ്കെടുക്കാൻ ഹറമിലത്തെിയത്്. ജുമുഅക്ക് മണിക്കൂറുകൾ മുമ്പേ ഹറം നിറഞ്ഞു കവിഞ്ഞു. തൊട്ടടുത്ത റോഡുകളിലേക്ക് നമസ്കാര അണികൾ നീണ്ടു. വ്യാഴാഴ്ച അ൪ധരാത്രി മുതൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും മക്കക്കടുത്ത പ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ പ്രവാഹം തുടങ്ങിയിരുന്നു. റമദാനിൽ വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വ൪ധിച്ച തിരക്ക് മുൻകൂട്ടി കണ്ട്  ഉംറ നി൪വഹിക്കാനത്തെിയവരാണ് ആഭ്യന്തര തീ൪ഥാടകരിലധികവും. ഹറമിലെ ജുമുഅയിലും തറാവീഹിലും ഇഫ്താറിലും പങ്കെടുത്ത ആത്മ നി൪വൃതിയോടെയാണ് അവ൪ മടങ്ങിയത്.
മതാഫ് വികസനം നടക്കുന്നതിനാൽ ഹറമിലേക്ക് വരുന്നത് കുറക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃത൪ പറഞ്ഞിരുന്നുവെങ്കിലും തിരക്കിന് കുറവുണ്ടായിരുന്നില്ല.   ആവശ്യമായ സുരക്ഷാ മുൻകരുതലെടുത്തിരുന്നതായി ഹറം സുരക്ഷ മേധാവി കേണൽ യഹ്യാ അൽസഹ്റാനി പറഞ്ഞു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.