പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ആധുനിക മത്സ്യ മാ൪ക്കറ്റ് ശിലാസ്ഥാപനത്തിലൊതുങ്ങി. 2010ലാണ് ആധുനിക സൗകര്യത്തോടുകൂടിയ മത്സ്യമാ൪ക്കറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 2.80 കോടി അനുവദിച്ചത്. തുട൪ന്ന് ഫിഷറീസ് വകുപ്പ് ടെൻഡ൪ നടപടി പൂ൪ത്തീകരിച്ച് കരാറുകാരന് വ൪ക്ക് ഓ൪ഡ൪ നൽകി. 2010 ആഗസ്റ്റ് 18ന് അന്നത്തെ ഫിഷറീഷ് മന്ത്രി എസ്. ശ൪മ ശിലാസ്ഥാപനം നി൪വഹിക്കുകയും ചെയ്തു. എന്നാൽ, മത്സ്യമാ൪ക്കറ്റ് പരിസര മലിനീകരണത്തിന് ഇടയാക്കുമെന്ന ആരോപണവുമായി ഡി.സി.സി പ്രസിഡൻറും ഭരണസമിതിയിലെ ചില യു.ഡി.എഫ് കൗൺസില൪മാരും രംഗത്തെത്തി.
ഇപ്പോൾ നി൪മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി മറ്റൊരിടത്ത് നി൪മിക്കണമെന്നായിരുന്നു ആവശ്യം. യു.ഡി.എഫ് ഭരണത്തിൽ വന്നതോടെ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ശിലാസ്ഥാപനം നടത്തിയിടത്തുനിന്ന് മത്സ്യമാ൪ക്കറ്റ് മാറ്റി സ്ഥാപിക്കുന്നതിന് ഭരണ സമിതി തീരുമാനമെടുത്തു. തുട൪ന്ന് 2012 ജനുവരിയിൽ വീണ്ടുമൊരു ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഇതിൻെറ നി൪മാണം ഒരു വ൪ഷത്തിനുള്ളിൽ പൂ൪ത്തിയാക്കുമെന്നാണ് ശിലാസ്ഥാപനം നി൪വഹിച്ച മന്ത്രി കെ. ബാബു ഉറപ്പുനൽകിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല. വീണ്ടുമൊരു ശിലാസ്ഥാപനം നടത്തിയത് പ്രതിപക്ഷത്തിൻെറ എതി൪പ്പിനും ഇടയാക്കിയിരുന്നു.
പുതിയ സ്ഥലം സ്റ്റേഡിയത്തിൻെറ ഭാവി വികസനത്തെ ബാധിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിൻെറ വാദം. ആദ്യം നിശ്ചയിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ സ്വകാര്യ വസ്തു ഉടമകളെ സംരക്ഷിക്കാനാണ് സ്ഥാനചലനം വരുത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
റിങ് റോഡിൽ നിന്ന് 80 മീറ്റ൪ വടക്കോട്ടും അഴൂ൪ റോഡിൽ നിന്ന് 70 മീറ്റ൪ പടിഞ്ഞാറോട്ടും മാറി കംഫ൪ട്ട് സ്റ്റേഷൻെറ സമീപത്തായാണ് പുതിയ സ്ഥാനം നിശ്ചയിച്ചത്. നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നതിന് സ്ഥലം വിട്ടുനൽകാതെ കാലതാമസം വരുത്തിയതിനാൽ നഗരസഭ കരാറുകാരന് 40 ലക്ഷം രൂപ അധികം നൽകേണ്ടി വരും.
നാഷനൽ ഫിഷറിസ് ഡെവലപ്മെൻറ് ബോ൪ഡിൻെറ നിയന്ത്രണത്തിലാണ് നി൪മാണപ്രവ൪ത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. പദ്ധതി അടങ്കലിൻെറ 90 ശതമാനം തുക കേന്ദ്രവും 10 ശതമാനം സംസ്ഥാന സ൪ക്കാറുമാണ് വഹിക്കുന്നത്. ഐസ് പ്ളാൻറ്, ശുദ്ധജല സംവിധാനം, റസ്റ്റാറൻറ്, ടോയ്ലറ്റുകൾ, ഫ്രീസ൪ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.