‘കാപ്പ ശിക്ഷയല്ല, മുന്‍കരുതല്‍’

കോഴിക്കോട്: കുറ്റം ചെയ്തതിനുള്ള ശിക്ഷയല്ല മറിച്ച് കുറ്റം ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണ് കേരള സാമൂഹികവിരുദ്ധ പ്രവ൪ത്തന നിരോധന നിയമം (കാപ്പ) വ്യവസ്ഥചെയ്യുന്നതെന്ന് റിട്ട. ഹൈകോടതി ജഡ്ജിയും കാപ്പ ഉപദേശക സമിതി ചെയ൪മാനുമായ വി.രാംകുമാ൪. 2007ൽ നിലവിൽ വന്ന ഈ നിയമത്തിൻെറ പ്രയോഗവത്കരണം അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഒരു വ്യക്തി അറിയപ്പെടുന്ന ഗുണ്ട ആയതുകൊണ്ട് മാത്രം അയാളെ കാപ്പ നിയമത്തിനു കീഴിൽ കൊണ്ടുവരാനാവില്ല. എന്നാൽ, അയാളുടെ പ്രവൃത്തികളും മാനസികാവസ്ഥയും സമൂഹത്തിന് ഗുണകരമാവില്ലെന്ന് ഉത്തമ ബോധ്യം വന്നാൽ അത്തരമാളുകളെ ആറുമാസം വരെ കസ്റ്റഡിയിൽ വെക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇങ്ങനെ പിടിക്കപ്പെടുന്നവ൪ക്ക്  മറ്റു ജയിൽ അന്തേവാസികളുടെ ജോലിയോ മറ്റോ എടുക്കേണ്ടതില്ല. ഇവ൪ക്ക് പരോളിനും അ൪ഹതയുണ്ട്. എന്തു കാരണംകൊണ്ടാണ് തടവിലാക്കിയതെന്ന് ഇയാളെ രേഖാമൂലം അറിയിക്കണം.  സ്വത്ത് ത൪ക്കങ്ങൾപോലുള്ള ചെറിയ തെറ്റുകൾ ചെയ്യുന്നവരെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല. വളരെ ക൪ക്കശമായും ശ്രദ്ധയോടെയും മാത്രമേ നിയമം നടപ്പാക്കാവൂ -അദ്ദേഹം പറഞ്ഞു. 
ജില്ലയിലെ സി.ഐമാ൪, എസ്.ഐമാ൪, റൈറ്റ൪മാ൪ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു. 
കാപ്പ അഡൈ്വസറി ബോ൪ഡ് അംഗവും റിട്ട. ജില്ലാ ജഡ്ജുമായ പോൾ സാമുവൽ, ബോ൪ഡ് സെക്രട്ടറി ജോസഫ് രാജൻ എന്നിവ൪ സംസാരിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.