എം.ജി കോളജിലെ എ.ബി.വി.പി വാഴ്ച: ഹരജി തീര്‍പ്പാക്കി

കൊച്ചി: തിരുവനന്തപുരം എം.ജി കോളജിൻെറ പ്രവ൪ത്തനം തടസ്സപ്പെടുത്തുന്ന എ.ബി. വി.പി പ്രവ൪ത്തകരിൽനിന്ന് പൊലീസ് സംരക്ഷണം തേടി പ്രിൻസിപ്പൽ നൽകിയ ഹരജി ഹൈകോടതി തീ൪പ്പാക്കി. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെ തുട൪ന്ന് കോളജിൽ പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തുകയും എ.ബി.വി.പി കൈവശപ്പെടുത്തിയ ക്ളാസ് മുറികൾ ഒഴിപ്പിക്കുകയും കൊടിമരമുൾപ്പെടെ പിഴുതു മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എസ്. സിരിജഗൻ, കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തീ൪പ്പാക്കിയത്.
കൊടി തോരണങ്ങളും പ്രചാരണ ബോ൪ഡുകളുമുൾപ്പെടെ അഴിച്ചുമാറ്റുകയും എ.ബി.വി.പി, സംഘ് പരിവാ൪ പ്രവ൪ത്തകരുടെ താവളം ഒഴിപ്പിക്കുകയും ചെയ്തതായി ഹരജിക്കാരും എതി൪കക്ഷികളും വ്യക്തമാക്കിയതിൻെറ അടിസ്ഥാനത്തിലാണ് കോടതി നടപടി.  ഭീകരപ്രവ൪ത്തനത്തിൽനിന്ന് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ.ബി. സുധീന്ദ്രൻ പിള്ളയാണ് ഹൈകോടതിയെ സമീപിച്ചത്.
‘ഇടിമുറി’യെന്ന പേരിലറിയപ്പെടുന്ന  മുറിയിലിട്ട് വിദ്യാ൪ഥികളെ   ക്രൂരമായി മ൪ദിക്കുകയും സംഘടനയുടെ പരിപാടികളിൽ അധ്യാപക-അനധ്യാപകരെയും വിദ്യാ൪ഥികളെയും നി൪ബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.