കവര്‍ച്ചക്കേസ് പ്രതിക്ക് മൂന്നര വര്‍ഷം തടവ്

അടിമാലി: തമിഴ്നാട്ടുകാരനെ കവ൪ച്ച ചെയ്ത കേസിൽ പ്രതിക്ക് മൂന്നര വ൪ഷം കഠിന തടവും 3000 രൂപ പിഴയും. 
അടിമാലി തലമാലി കൊല്ലിയത്ത് സിറിയക് ജോ൪ജിനെയാണ് (26) അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ ശിക്ഷിച്ചത്. 2010 ഒക്ടോബ൪ 28 ന് രാത്രി എട്ടിന് ബാ൪ ഹോട്ടലിന് സമീപത്തെ റോഡിലായിരുന്നു സംഭവം. 
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂ൪ വലിയനഗറിൽ നിന്ന് വന്ന് അടിമാലി പഴയ റോഡിൽ വാടകക്ക് താമസിക്കുന്ന കാളിമുത്തുവിൻെറ മകൻ ഭഗവതിയുടെ (26) ഷ൪ട്ടിൻെറ പോക്കറ്റിൽ കിടന്ന 960 രൂപയും നോക്കിയ മൊബൈൽ ഫോണും പോക്കറ്റ് വലിച്ചുകീറി കവ൪ച്ച ചെയ്തെന്നായിരുന്നു കേസ്. 
ഫോണും പണവും കവ൪ച്ച ചെയ്തതിന് മൂന്ന് വ൪ഷം കഠിന തടവും 2000 രൂപ പിഴയും ഷ൪ട്ട് കീറി നാശം വരുത്തിയതിന് 1000 രൂപ പിഴയും ആറുമാസം കഠിന തടവും വിധിച്ചു. 
അടിമാലി പൊലീസ് ചാ൪ജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ട൪ പി.എൻ. സജികുമാ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.