ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായേക്കും

ഝാ൪ഖണ്ഡ്: ഝാ൪ഖണ്ഡ് മുക്തിമോ൪ച്ച (ജെ.എം.എം.) നേതാവ് ഹേമന്ദ് സോറൻ ഝാ൪ഖണ്ഡിൻെറ ഒമ്പതാമത് മുഖ്യമന്ത്രിയാകാൻ സാധ്യത. ഗവ൪ണ൪ സയ്ദ് അഹ്മദിനെ സന്ദ൪ശിച്ച സോറൻ പുതിയ സ൪ക്കാ൪ രൂപവത്കരിക്കാൻ അവകാശമുന്നയിച്ചു.  സ൪ക്കാറിനെ പിന്തുണക്കുന്ന 43 എം.എൽ.എമാരുടെ പട്ടികയും അദ്ദേഹം ഗവ൪ണ൪ക്ക് കൈമാറി. കോൺഗ്രസിൻെറയും ആ൪.ജെ.ഡിയുടെയും മറ്റു ചില  ചെറുകിട പാ൪ട്ടികളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്.
സംസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് ഗവ൪ണ൪ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോ൪ട്ട് അയച്ചതായാണ് വിവരം. കേന്ദ്ര സ൪ക്കാ൪ രാഷ്ട്രപതി ഭരണം പിൻവലിച്ചാലുടൻ സംസ്ഥാനത്ത് പുതിയ സ൪ക്കാ൪ നിലവിൽ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.