തൃശൂ൪: കോ൪പറേഷൻെറ അനങ്ങാപ്പാറ നയം നഗരത്തിലെ റോഡുകളുടെ നവീകരണത്തിന് വിഘാതമാവുന്നു. മഴക്ക് മുമ്പേ കഴിയേണ്ട പല പ്രവൃത്തികളും മുടങ്ങിയത് അധികൃതരുടെ മെല്ലപ്പോക്ക് മൂലമാണെന്നാണ് ആക്ഷേപം.
കൈയേറ്റ ഭൂമി ഒഴിപ്പിച്ച് കിട്ടാത്തതിനാൽ ടി.ബി റോഡ് വികസനം വഴിമുട്ടിയിട്ട് മാസങ്ങളായി. പലകുറി കോ൪പറേഷന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. കോ൪പറേഷൻ അധികാരികളുടെ മറുപടി കാത്ത് പൊറുതിമുട്ടിയ പൊതുമരാമത്ത് അധികൃത൪ ഒടുവിൽ ആവശ്യവുമായി കലക്ട൪ എം.എസ്. ജയയെ സമീപിച്ചിരിക്കുകയാണ്. ഉടൻ കോ൪പറേഷനുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന കലക്ടറുടെ മറുപടിയിൽ പ്രതീക്ഷയ൪പ്പിച്ച് കഴിയുകയാണ് പൊതുമരാമത്ത് വകുപ്പ്. ടി.ബി റോഡിൽ ശങ്കരയ്യ ജങ്ഷനിൽ തുടങ്ങി ദിവാൻജിമൂലയിലൂടെ കൊക്കാല വഴി ജയലക്ഷ്മി വരെയുള്ള റോഡിൻെറ ഓരങ്ങൾ ഒഴിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. ഈ റോഡിൻെറ വശങ്ങളിൽ ഒന്നര മീറ്ററിൽ അധികം സ്ഥ ലം സ്വകാര്യ വ്യക്തികളുടെ കൈവശമാ ണ്. ഇവിടെ ഏഴ് മുതൽ ഒമ്പത് മീറ്റ൪ വരെയാണ് റോഡ് വികസിപ്പിക്കേണ്ടത്. തിരിച്ചുപിടിക്കാനുള്ള സ്ഥലം പൊതുമരമത്ത് വകുപ്പ് സ൪വേ നടത്തി കണ്ടെത്തിയിരു ന്നു.
റോഡ് വീതി കൂട്ടുന്ന മുറക്ക് നേരത്തെ പാതയോരത്ത് സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ മാറ്റണമെന്ന ആവശ്യവും നടന്നിട്ടില്ല. കാന പണിയടക്കം മറ്റുപ്രവ൪ ത്തനങ്ങൾ നേരത്തെ കഴിഞ്ഞ ബിഷപ് പാലസ് റോഡിൽ ടാറിങ് മാത്രമാണ് നടക്കാനുള്ളത്. ഇതുതന്നെ മഴക്ക് മുമ്പേ നട ത്താനും കഴിയുമായിരുന്നു. എന്നാൽ, റോ ഡ് വീതി കൂട്ടുന്ന മുറക്ക് റൂട്ടിൽ ട്രാൻസ്ഫോ൪മറുകൾ മാറ്റി സ്ഥാപിച്ചെങ്കിലും പഴയ പോസ്റ്റുകൾ മാറ്റിയിട്ടില്ല. 15ൽ അധികം പോസ്റ്റുകളെങ്കിലും ഈ റോഡിൽ മാറ്റാനുണ്ട്. ഇവ മാറ്റിയാലല്ലാതെ റോഡ് ടാറിങ് നടക്കില്ല. ഇതിനായി ഏറെത്തവണ കത്തെഴുതിയെങ്കിലും നടപടി ഉണ്ടായിട്ടി ല്ല. ഏറെ തിരക്കുള്ള റോഡിൽ അതുകൊണ്ടുതന്നെ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കുണ്ട്.
പെൻഷൻമൂലയിലെ അവസ്ഥയും ഇതിൽനിന്ന് ഭിന്നമല്ല. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ട്രാൻസ്ഫോ൪മറുകൾ മാറ്റിയെങ്കിലും പഴയ പോസ്റ്റുകൾക്ക് സ്ഥാനചലനം ഉണ്ടായിട്ടില്ല. പലകുറി ആവശ്യ പ്പെട്ടെങ്കിലും കോ൪പറേഷൻ നിലപാട് എടുക്കാത്തതിനാൽ പണി തുടരാനാവാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.