തിരുവല്ല-കുമ്പഴ സംസ്ഥാന പാത കുരുതിക്കളമാകുന്നു

തിരുവല്ല:  തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ വാഹനാപകടവും മരണവും വ൪ധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 27 വാഹനാപകടവും ഒമ്പത് മരണവും ഉണ്ടായിട്ടുണ്ട്. 
തിങ്കളാഴ്ച രാത്രി 11.30ന് കുമ്പനാട് കല്ലുമാലി പടി ജങ്ഷനിൽ കാ൪ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചായിരുന്നു അപകടം.ചെങ്ങന്നൂ൪ തിട്ടമേൽ നമ്പ്യാ൪മഠം വീട്ടിൽ ഡോ.ഉമേഷ് ഉണ്ണികൃഷ്ണൻ (44) ആണ് മരിച്ചത്.  അപകടസ്ഥലത്തുനിന്ന് നൂറ് മീറ്റ൪ അകലെ കുമ്പനാട് ഹെബ്രോൻപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക൪ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തലക്ക് പരിക്കേറ്റ കുറ്റൂ൪ മോടിയിൽ സുമേഷിനെ  (23) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ ബൈക് രണ്ടായി ഒടിഞ്ഞിരുന്നു.കല്ലുമാലിപ്പടി, കറ്റോട്, മനയ്ക്കച്ചിറ, മീന്തലക്കര, മഞ്ഞാടി, ഇരവിപേരൂ൪ എന്നീ സ്ഥലങ്ങളിലാണ് അപകടം വ൪ധിക്കുന്നത്. കല്ലിമാലിപ്പടി ജങ്ഷനിലെ കൊടുംവളവും താഴ്ചയും തെക്ക് ഭാഗത്തുനിന്ന്  വാഹനങ്ങൾ കയറിവരുന്നത് കാണാൻ കഴിയാത്തതും അപകങ്ങൾക്ക് ആക്കംകൂട്ടുന്നു. റോഡിൻെറ വീതിക്കുറവും അപകടത്തിന് കാരണമാകുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.