തൃക്കൈപ്പറ്റ: പ്രദേശത്ത് അനധികൃത വയൽ നികത്തലും കരമണൽ ഖനനവും വ്യാപകമായതായി പരാതി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നടപടികൾ നി൪ത്തിയില്ലെങ്കിൽ വില്ലേജ് ഓഫിസ് ഉപരോധിക്കുമെന്ന് പ്രിയദ൪ശിനി വികസന സമിതി മുന്നറിയിപ്പ് നൽകി. കരമണൽ ഖനനത്തിന് പ്രതിഫലം പറ്റി മേപ്പാടി കൃഷിഭവൻ അധികൃത൪ അനുമതി നൽകുകയാണ്. എ.ബി. മധു മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
എം.എൻ. അയ്യപ്പൻ, ടി.ജെ. ബാബുരാജ്, വി. ചന്ദ്രശേഖരൻ, എം.എ. ജോൺ, എം.കെ. പ്രഭാകരൻ, എം.എ. ഐസക് എന്നിവ൪ സംസാരിച്ചു. എ.കെ. കൃഷ്ണൻ സ്വാഗതവും ടി.എ. അജിത്കുമാ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.