കാട്ടാനകള്‍ തോല്‍പെട്ടിയുടെ ഉറക്കം കെടുത്തുന്നു

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി, നരിക്കല്ല് പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യംമൂലം ജനം പൊറുതിമുട്ടി. വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. നേരം ഇരുട്ടിയാൽ ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്. നരിക്കല്ല് പാറക്കണ്ടി റഫീഖിൻെറ കായ്ഫലമുള്ള തെങ്ങുകൾ കൂട്ടത്തോടെ നശിപ്പിച്ചു. മമ്മി, മുഹമ്മദ്, ഷൈജൻ എന്നിവരുടെ കൃഷികളും ആനകൾ നശിപ്പിച്ചു. 
സോളാ൪ വൈദ്യുതി വേലികൾ ഫലപ്രദമല്ല. കൽമതിൽ നി൪മിച്ച് പ്രദേശവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് യൂത്ത് ലീഗ് തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി പാറക്കണ്ടി റഫീഖ് ആവശ്യപ്പെട്ടു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.