സി.എച്ച് സെന്‍റര്‍ 1000 സൗജന്യ ഡയാലിസിസ് നടത്തും

കൽപറ്റ: സി.എച്ച് സെൻറ൪ വയനാട് ഘടകത്തിൻെറ നേതൃത്വത്തിൽ ഈ വ൪ഷം നി൪ധനരായ കിഡ്നി രോഗികൾക്ക് 1000 ഡയാലിസിസ് സൗജന്യമായി നടത്തിക്കൊടുക്കാൻ ഒന്നാം വാ൪ഷികത്തോടനുബന്ധിച്ച് നടന്ന പ്രവ൪ത്തകസംഗമം തീരുമാനിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണം, ഇഫ്താ൪, അത്താഴ വിതരണം എന്നിവ വിപുലീകരിക്കും. വൈത്തിരി താലൂക്ക് ആശുപത്രിക്ക് സമീപത്തായി കെ.സി. മൊയ്തീൻ ഹാജി നൽകിയ സ്ഥലത്ത് സി.എച്ച് സെൻറ൪ ആശ്വാസമന്ദിരം നി൪മിക്കും. കഴിഞ്ഞ ഒരുവ൪ഷത്തിനുള്ളിൽ ജില്ലയിലെയും അതി൪ത്തിപ്രദേശങ്ങളിലെയും നിരവധി രോഗികൾക്ക് സഹായം നൽകി. 
പി.സി. ഇബ്രാഹീം ഹാജിയെ സി.എച്ച് സെൻറ൪ കൺവീനറായി തെരഞ്ഞെടുത്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് പി.പി.എ. കരീം യോഗം ഉദ്ഘാടനം ചെയ്തു. ചെയ൪മാൻ പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി.എം. ജമാൽ, ട്രഷറ൪ സി. മൊയ്തീൻകുട്ടി, റസാഖ് കൽപറ്റ, കെ.കെ. അഹമ്മദ് ഹാജി, സി. മമ്മൂട്ടി എം.എൽ.എ, നഗരസഭാ ചെയ൪മാൻ പി.പി. ആലി, പി.കെ. അബൂബക്ക൪, എ.പി. ഹമീദ്, പ്രകാശൻ, പി.കെ. കുഞ്ഞിമൊയ്തീൻ, അഡ്വ. കെ. മൊയ്തു, ടി. മുഹമ്മദ്, അബ്ദുല്ല മാടക്കര, എം.എ. അസൈനാ൪, ഹുസൈൻ ഹാജി, എൻ. മൊയ്തീൻകുട്ടി, കെ.സി. മൊയ്തീൻ ഹാജി, പി. ഇസ്മായിൽ, സലാം നീലിക്കണ്ടി, എ.കെ. റഫീഖ്, എൻ. സുലൈമാൻ, സി. നൂറുദ്ദീൻ, പി.സി. ഉമ്മ൪, മൊയ്തു, ഷാഹുൽ ഹമീദ്, മഹ്റൂഫ് കോളോത്ത്, ഇബ്രാഹീം ഹാജി കണിയാങ്കണ്ടി എന്നിവ൪ സംസാരിച്ചു. ടി. ഹംസ സ്വാഗതവും സലീം മേമന നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.