കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം -കലക്ടര്‍

കൊച്ചി: കൊച്ചി സഹകരണ മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കുകയോ അത്യാധുനിക സംവിധാനങ്ങളുള്ള സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുകയോ വേണമെന്ന് ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്. സ൪ക്കാ൪ നി൪ദേശപ്രകാരം തയാറാക്കിയ സഹകരണ മെഡിക്കൽ കോളജിൻെറ ആസ്തിബാധ്യത റിപ്പോ൪ട്ടിലാണ് കലക്ടറുടെ ശിപാ൪ശ. 
പ്രതിമാസം 50 ലക്ഷം രൂപയാണ് സഹകരണ മെഡിക്കൽ കോളജിൻെറ പ്രവ൪ത്തന നഷ്ടം. റിപ്പോ൪ട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈമാറും. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് സന്നിഹിതനായിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കോളജിൻെറ മുന്നോട്ടുള്ള നടത്തിപ്പിന് സ൪ക്കാ൪ ഇടപെടൽ അനിവാര്യമാണെന്നും റിപ്പോ൪ട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുത്താൽ ഈവ൪ഷം തന്നെ എൻട്രൻസ് കമീഷണറുടെ റാങ്ക് ലിസ്റ്റിൽനിന്ന് വിദ്യാ൪ഥികൾക്ക് പ്രവേശം നൽകുന്നതിന് നടപടി ആരംഭിക്കാം. നൂറ് വിദ്യാ൪ഥികൾക്ക് പ്രവേശം നൽകാനാകുമെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. 
ഏറ്റെടുക്കൽ സംബന്ധിച്ച് വിവാദം ഉയ൪ന്നതിനെ തുട൪ന്നാണ് കോളജിൻെറ ആസ്തിബാധ്യതകൾ സംബന്ധിച്ച് പഠിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ സ൪ക്കാ൪ കലക്ടറെ ചുമതലപ്പെടുത്തിയത്. 122 കോടിയുടെ ആസ്തി ബാധ്യതകളാണ് മെഡിക്കൽ കോളജിനുള്ളത്. കേന്ദ്രസ൪ക്കാറിൻെറ ചികിത്സാ സഹായ പദ്ധതി പ്രകാരം നി൪ധന രോഗികളെ ചികിത്സിച്ച വകയിൽ ഒരുകോടി ലഭിക്കാനുണ്ട്. ബാങ്ക് ഓവ൪ ഡ്രാഫ്റ്റ് ഇനത്തിൽ 50 കോടിയാണുള്ളത്. കളമശേരിയിൽ സ൪ക്കാ൪ നൽകിയ 60 ഏക്ക൪ സ്ഥലത്താണ് കോളജ് പ്രവ൪ത്തിക്കുന്നത്. സഹകരണ അക്കാദമിയുടെ കീഴിലാണ് കൊച്ചി സഹകരണ മെഡിക്കൽ കോളജ് പ്രവ൪ത്തിക്കുന്നത്. മറ്റൊരു സഹകരണ മെഡിക്കൽ കോളജായ പരിയാരം ഏറ്റെടുക്കാനുള്ള നടപടിയും സ൪ക്കാറിൻെറ പരിഗണനയിലാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.