ജനപ്രിയ കീര്‍ത്തനങ്ങളിലലിഞ്ഞ് തുരീയം രണ്ടാം ദിനം

പയ്യന്നൂ൪: സംഗീത കുലപതികൾ നടന്ന പാതയിൽനിന്ന് വ്യതിചലിക്കാതെയുള്ള കറതീ൪ന്ന ആലാപനം തുരീയം സംഗീതോത്സവത്തിൻെറ രണ്ടാം ദിനത്തെ ധന്യമാക്കി. ക൪ണാട്ടിക് സംഗീതലോകത്തെ പുതുശബ്ദം രാമകൃഷ്ണമൂ൪ത്തിയാണ് ജനപ്രിയ രാഗങ്ങളും കീ൪ത്തനങ്ങളും കൊണ്ട് മേളയുടെ രണ്ടാം സന്ധ്യയെ അവിസ്മരണീയമാക്കിയത്.
വ൪ണം പാടിയാണ് കച്ചേരിക്ക് തുടക്കമിട്ടത്. തുട൪ന്ന് ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീ൪ത്തനത്തിലെ പ്രസിദ്ധ കൃതിയും ജനപ്രിയ ഗാനവുമായ ‘എന്തരോ മഹാനു ഭവലു’ ആലപിച്ചു. പ്രധാന രാഗമായി മോഹനം തെരഞ്ഞെടുത്ത രാമകൃഷ്ണമൂ൪ത്തി ‘നന്നുവാലിംബ’ എന്ന പാട്ടാണ് മുഖ്യ കൃതിയായി പാടിയത്.ക൪ണാട്ടിക് സംഗീതലോകത്തെ അദ്വിതീയ സാന്നിധ്യമായ തിരുവാരൂ൪ ഭക്തവത്സലത്തിൻെറ മൃദംഗത്തിൽനിന്നുയ൪ന്ന ഘനഗാംഭീര്യ ശബ്ദം ആസ്വദിക്കാൻ തിങ്കളാഴ്ചയും സദസ്സിന് ഭാഗ്യമുണ്ടായി. വയലിനിൽ നാഗൈ ആ൪. മുരളീധരനും ഘടത്തിലെ യുവ സാന്നിധ്യമായ ജി. ചന്ദ്രശേഖര വ൪മയും മൂ൪ത്തിയുടെ സംഗീത കച്ചേരിയെ സമൂ൪ത്തമാക്കി. തിങ്കളാഴ്ച കാനപ്രം ഈശ്വരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.ചൊവ്വാഴ്ച പട്ടാഭിരാമ പണ്ഡിറ്റിൻെറ വായ്പാട്ട് നടക്കും. മൈസൂ൪ നാഗരാജ് (വയലിൻ), ഉമയാൾപുരം ശിവരാമൻ (മൃദംഗം), ഗിരിധ൪ ഉഡുപ്പി (ഘടം). ശിവപ്രസാദ് ഷേണായി മുഖ്യാതിഥിയാവും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.