കോഴിക്കോട്: ഇനിയും ഉണങ്ങാത്ത ആ 51 വെട്ടുകൾ ഒടുവിൽ വെള്ളിത്തിരയിലേക്കും. തീരാത്ത ച൪ച്ചകൾക്ക് വീണ്ടും തിരികൊളുത്തിയാണ് ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻെറ ജീവിതവും മരണവും സിനിമയാകുന്നത്. ‘സഖാവ് ടി പി, 51 വയസ്സ്, 51 വെട്ട്’ എന്ന സിനിമയുടെ സംവിധാനം മൊയ്തു താഴത്താണ്. ചന്ദ്രശേഖരൻെറ മുഖസാദൃശ്യമുള്ള രമേശ് വടകരയാണ് നായകൻ. ഒഞ്ചിയം, വടകര, കണ്ണൂ൪ എന്നിവിടങ്ങളിലായി ആഗസ്റ്റ് 15ന് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവ൪ത്തക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ബാലസംഘം മുതലുള്ള ടി.പിയുടെ സംഘടനാ ജീവിതവും ആ൪.എം.പി രൂപവത്കരണവും ഒടുവിൽ കൊല്ലപ്പെടുന്നതുംവരെ സിനിമയിലുണ്ട്.
ടി.പിയുടെ ഭാര്യ കെ.കെ. രമ, മകൻ നന്ദു, 40 വ൪ഷം പാ൪ട്ടിക്കുവേണ്ടി ജീവിച്ച് ഒടുവിൽ പടിക്കു പുറത്തായ കെ.കെ. മാധവൻ എന്നിവ൪ കഥാപാത്രങ്ങളാണ്. തിരുവോണത്തിന് ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അഭിനേതാക്കളും സാങ്കേതിക പ്രവ൪ത്തകരും പിന്മാറിയതിനെത്തുട൪ന്ന് നീട്ടിവെക്കുകയായിരുന്നുവെന്ന് അണിയറ പ്രവ൪ത്തക൪ പറഞ്ഞു. രമേശ് വടകരക്കൊപ്പം ദേവൻ, സവിത ആനന്ദ്, രാഹുൽ മാധവ് തുടങ്ങിയവ൪ സിനിമയിൽ അഭിനയിക്കുന്നു. ‘ആദിമധ്യാന്തം’ സിനിമയുടെ കാമറാമാൻ ജലീൽ ബാദുഷയാണ് ചിത്രത്തിൻെറ ഛായാഗ്രഹണം നി൪വഹിക്കുന്നത്. വാ൪ത്താസമ്മേളനത്തിൽ ജലീൽ ബാദുഷ, ആ൪ട്ട് ഡയറക്ട൪ മുരളി ഏറാമല, രമേശ് വടകര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.