ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ 116 പോയൻറ് നേടി ഇന്ത്യൻ ടീം രണ്ടാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്കയാണ് മുൻപന്തിയിൽ 135 പോയൻറ്. നാലു പോയൻറിൻെറ വ്യത്യാസത്തിൽ ഇന്ത്യക്കു പിന്നിൽ ഇംഗ്ളണ്ടാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ചിട്ടും ഇംഗ്ളണ്ട് ടീമിന് മഹേന്ദ്രസിങ് ധോണിയുടെ സംഘത്തെ റാങ്കിങ്ങിൽ മറികടക്കാനായില്ല. പ്രകടനത്തിലെ അസ്ഥിരതയാണ് അവ൪ക്ക് വിനയായത്. പാകിസ്താനും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകൾ ഇംഗ്ളണ്ട് അടിയറ വെച്ചിരുന്നു. ഓസീസിനെതിരായ ആഷസ് പരമ്പരയിൽ മികച്ച ജയം നേടിയാൽ ഇംഗ്ളണ്ടിന് മുന്നേറാം. ആസ്ട്രേലിയ (നാലാം റാങ്ക് ), പാകിസ്താൻ (അഞ്ച്), വെസ്റ്റിൻഡീസ് (ആറ്), ശ്രീലങ്ക (ഏഴ്), ന്യൂസിലൻഡ് (എട്ട്) എന്നിങ്ങനെയാണ് മറ്റു റാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.