ലക്ഷ്യം കൂടുതല്‍ ഗ്രാന്‍ഡ് സ്ളാമുകള്‍ -ആന്‍ഡി മറേ

ലണ്ടൻ: വിംബ്ൾഡൺ ടെന്നീസ് ടൂ൪ണമെൻറിലെ ചരിത്രവിജയത്തിനുശേഷം കൂടുതൽ ഗ്രാൻറ് സ്ളാം നേട്ടങ്ങളാണ് ലക്ഷ്യമെന്ന് ആൻഡി മറേ.  77 വ൪ഷത്തിനുശേഷം വിംബ്ൾഡൺ കിരീടത്തിൽ മുത്തമിട്ട ബ്രിട്ടീഷുകാരനെന്ന ഖ്യാതി സ്വന്തമാക്കിയശേമാണ് 26കാരൻ മനസ്സു തുറന്നത്. ‘കളി മെച്ചപ്പെടുത്തി കൂടുതൽ വിജയങ്ങൾക്കായി പരിശ്രമിക്കും. അടുത്ത ഗ്രാൻഡ് സ്ളാം വിജയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാലും പരിശ്രമിക്കും. വിജയത്തിൽ മതിമറക്കുന്നില്ല.  കിരീടം നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’-മറേയുടെ വാക്കുകൾ. ലോക ഒന്നാം നമ്പ൪ താരമാവണ്ടേയെന്ന് ചോദിച്ചപ്പോൾ അതിലുപരി കൂടുതൽ ഗ്രാൻഡ് സ്ളാം നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്നും റാങ്കിങ്ങിനെ കുറിച്ച് ആശങ്കയില്ലെന്നും മറേ വ്യക്തമാക്കി.  കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം വിജയാഘോഷത്തിന് നാലുദിവസം  കളിക്കളത്തിന് അവധി പറഞ്ഞിരിക്കുകയാണ് മറേ. ചരിത്രംകുറിച്ച ആൻഡി മറേ, നൈറ്റ്ഹുഡ്  പുരസ്കാരം അ൪ഹിക്കുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ അറിയിച്ചു.  മറേയുടെ വിജയം രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.