പാതയോരങ്ങളില്‍ അപകടക്കെണിയൊരുക്കി മരങ്ങള്‍; അധികൃതര്‍ക്ക് മൗനം

സുൽത്താൻ ബത്തേരി: റോഡരികിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ, കാലവ൪ഷമായതോടെ ജനങ്ങൾക്ക് ഭീഷണിയായി. ബത്തേരി-പാട്ടവയൽ-ഊട്ടി, ബത്തേരി-താളൂ൪ റോഡുകളുടെ പാ൪ശ്വങ്ങളിലാണ് ഒട്ടേറെ മരങ്ങൾ അപകട ഭീഷണിയുയ൪ത്തുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഉണങ്ങി ദ്രവിച്ച മരങ്ങളാണ് പലതും. റോഡ് വീതികൂട്ടിയപ്പോൾ മരച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് അപകടകരമായ നിലയിൽ തുടരുന്നവയുമുണ്ട്. 
ഇവ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും അഭ്യ൪ഥനകൾ അധികൃത൪ അവഗണിക്കുകയാണ്. പുത്തൻകുന്നിൽ, ബത്തേരി-ഗൂഡല്ലൂ൪-ഊട്ടി അന്ത൪ സംസ്ഥാന പാതയോരത്ത് നിന്നിരുന്ന ആൽമരം കഴിഞ്ഞദിവസം കടപുഴകി വീണു. റോഡിന് എതി൪ദിശയിൽ ചെറിയാൻ ജോ൪ജിൻെറ തോട്ടത്തിലേക്കാണ് മരം വീണത്. കാപ്പി, കുരുമുളക് വള്ളികളും കാ൪ഷിക വിളകളും അപ്പാടെ നശിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ചെറിയാൻ ജോ൪ജ് പൊതുമരാമത്ത് വകുപ്പിന്  അപേക്ഷ നൽകിയിട്ട് 11 മാസങ്ങൾ കഴിഞ്ഞു. പക്ഷേ, നടപടിയുണ്ടായില്ല. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ചെറിയാൻ പറഞ്ഞു. പട൪ന്നു പന്തലിച്ച ആൽമരത്തിൻെറ ചില്ലകളടക്കം വെട്ടിമാറ്റി സ്ഥലത്തുനിന്ന് നീക്കം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമുള്ള അപേക്ഷയും അധികൃത൪ അവഗണിക്കുകയാണ്. മരം കടപുഴകുന്നതിനിടയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൻെറ എതി൪വശത്തായി വൈദ്യുതി ലൈനിനോട് ചേ൪ന്ന് വേരുകൾ ദ്രവിച്ച് മറ്റൊരു ആൽമരവും ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിൽ അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.