വൈക്കം: വൈദ്യുതി ബോ൪ഡിൽ അശാസ്ത്രീയ മോഡൽ സെക്ഷൻ സമ്പ്രദായം നടപ്പാക്കിയശേഷം വൈദ്യുതി തടസ്സവും അപകടങ്ങളും പതിവായി. പരിഷ്കരണത്തിൻെറ അവസാന ഇരയാണ് ബുധനാഴ്ച പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മായപ്പള്ളി അനിൽകുമാ൪. ജനങ്ങളും ജീവനക്കാരും തമ്മിലെ ബന്ധം നാൾക്കുനാൾ വഷളാകുന്ന അവസ്ഥയാണിവിടെ.
വൈക്കം മേജ൪ സെക്ഷൻ മോഡൽ സെക്ഷൻ ആക്കിയതോടെ 19 ലൈൻമാന്മാരുണ്ടായിരുന്നത് 12 പേരായി ചുരുങ്ങി. ഇവരിൽ ആറു പേരാണ് വൈക്കം സെക്ഷനിലുള്ളത്. എത്ര ചെയ്താലും തീരാത്ത പണിയാണ് ഇവിടെയുള്ളതെന്ന് ഇവ൪ പറയുന്നു. പുതിയ പരിഷ്കാരം വന്നശേഷം ജീവനക്കാരെ മെയിൻറനൻസ്, റവന്യൂ, ബ്രേക്ക്ഡൗൺ എന്നിങ്ങനെ വിഭജിച്ചിരിക്കുകയാണ്. ഇതുമൂലം വ്യക്തിപരമായി ആ൪ക്കും ഒരു പ്രദേശത്തിൻെറയും ഉത്തരവാദിത്തമില്ല. പലസ്ഥലത്തും ടച്ചിങ് വെട്ടാത്തതുമൂലം ലൈൻ പൊട്ടുന്നതും വൈദ്യുതി തടസ്സവും പതിവാണ്.
മോഡൽ സെക്ഷൻ അനുസരിച്ച് 10,000 പേരാണ് ഒരു സെക്ഷനിൽ വരേണ്ടതെങ്കിലും വൈക്കത്ത് 22,000 അടുത്ത് ഉപഭോക്താക്കളുണ്ട്. വൈക്കം നഗരസഭയും ടി.വി.പുരം, ഉദയനാപുരം പഞ്ചായത്തുകളും ചേ൪ന്ന വലിയ മേഖലയാണ് വൈക്കം. അശാസ്ത്രീയ പരിഷ്കാരത്തിൻെറ ബലിയാടായി മരിച്ച അനിൽകുമാറിൻെറ കുടുംബത്തിന് സ൪ക്കാ൪ വഴി എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ. അജിത് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.