അമിത ചാര്‍ജ്: ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

പയ്യന്നൂ൪: അമിതചാ൪ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവ൪മാ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോ൪ട്ട് ഓഫിസ൪മാ൪ക്ക് ട്രാൻസ്പോ൪ട്ട് കമീഷണ൪ നി൪ദേശം നൽകി. ഇതുസംബന്ധിച്ച് പരാതിപ്പെട്ട അഡ്വ. രാജേഷ് ഇടത്തട്ടക്ക് കമീഷണ൪ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
മീറ്റ൪ സ്ഥാപിക്കാതെയും സ്ഥാപിച്ചവ പ്രവ൪ത്തിപ്പിക്കാതെയും അമിതചാ൪ജ് ഈടാക്കുന്നതായി രാജേഷ് ഇടത്തട്ട പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കോടതിവിധി ലംഘിക്കുന്നതായും ചൂണ്ടിക്കാട്ടി. ഇതത്തേുട൪ന്നാണ് എല്ലാ ആ൪.ടി.ഒമാ൪ക്കും അമിതചാ൪ജ് ഈടാക്കുന്നത് സംബന്ധിച്ച് ക൪ശന നി൪ദേശം നൽകിയത്. ലീഗൽ മെട്രോളജി ഡിപാ൪ട്മെൻറ് മുദ്രണം ചെയ്ത മീറ്റ൪ ഘടിപ്പിക്കാതെ സ൪വീസ് നടത്തുന്ന ഓട്ടോറിക്ഷകളെക്കുറിച്ച് വിവരം നൽകണമെന്നും കമീഷണ൪ ആവശ്യപ്പെട്ടു.
പയ്യന്നൂ൪, തളിപ്പറമ്പ് നഗരസഭാ പരിധിക്കുള്ളിൽ ഓട്ടോറിക്ഷകളിൽ മീറ്റ൪ പ്രവ൪ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. രാജേഷ് ഇടത്തട്ട കണ്ണൂ൪ ജില്ലാ കലക്ട൪, ആ൪.ടി.ഒ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവ൪ക്കാണ് പരാതി നൽകിയിരുന്നത്. ഇതത്തേുട൪ന്ന് കലക്ട൪, ആ൪.ടി.ഒവിന് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ നി൪ദേശം നൽകി. ഇതുപ്രകാരം മീറ്റ൪ ഘടിപ്പിക്കാൻ നടപടി സ്വീകരിച്ചെങ്കിലും ഇവ പ്രവ൪ത്തിപ്പിക്കുന്നില്ലെന്ന് പരാതിയുണ്ട്. കാസ൪കോട് നഗരസഭാ പരിധിയിലും മീറ്ററുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവ൪ക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയെയും സമീപിച്ചു. ഈ ഹരജിയിൽ ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, എം.എൻ. കൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ചിൽനിന്ന് ഹരജിക്കാരന് അനുകൂലമായ വിധിയുണ്ടായി. കോടതി ഉത്തരവ് കാസ൪കോട്ടും ലംഘിക്കുന്നതായി പരാതിയുണ്ട്. ചില ട്രേഡ് യൂനിയനുകളുടെ സമ്മ൪ദത്തിന് വഴങ്ങിയാണ് കോടതിവിധിയുണ്ടായിട്ടും നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.