കാസ൪കോട്: സോളാ൪ തട്ടിപ്പ് കേസിൽ പ്രതികൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെച്ച് ജൂഡീഷ്യൽ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെയും സ൪ക്കാ൪ ഓഫിസുകളിലേക്ക് എൽ.ഡി.എഫ് മാ൪ച്ച് നടത്തി.
കാസ൪കോട് താലൂക്ക് ഓഫിസ് മാ൪ച്ച് എൽ.ഡി.എഫ് ജില്ലാ കൺവീന൪ പി. രാഘവൻ ഉദ്ഘാടനം ചെയ്തു. ആ൪.എസ്.പി ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാ൪ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി. അംഗം ഇ.കെ. നായ൪, സി.പി.എം സെക്രട്ടേറിയറ്റംഗം സി.എച്ച്. കുഞ്ഞമ്പു, അഡ്വ. പി.പി. ശ്യാമളാദേവി, പി.എൻ.ആ൪. അമ്മണ്ണായ, എം.കെ. അബ്ദുല്ല എന്നിവ൪ സംസാരിച്ചു. കാസ൪കോട് മണ്ഡലം കൺവീന൪ എം. അനന്തൻ നമ്പ്യാ൪ സ്വാഗതം പറഞ്ഞു. ബിജു ഉണ്ണിത്താൻ, കെ. കൃഷ്ണൻ, ഉദയൻ മാസ്റ്റ൪, ഹമീദ് മൊഗ്രാൽ, ടിമ്പ൪ മുഹമ്മദ് എന്നിവ൪ നേതൃത്വം നൽകി.
ഹോസ്ദു൪ഗ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ കാഞ്ഞങ്ങാട് മണ്ഡലംതല മാ൪ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന സമിതിയംഗം എ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.വി. കൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറി കെ.എസ്. കുര്യാക്കോസ്, അഡ്വ. പി. അപ്പുക്കുട്ടൻ, എം. പൊക്ളൻ, എ. ദാമോദരൻ, ടി. കോരൻ എന്നിവ൪ സംസാരിച്ചു. പി.പി. രാജു, അഡ്വ. സി.വി. ദാമോദരൻ, മുൻ എം.എൽ.എ എം. കുമാരൻ, എം.വി. കൃഷ്ണൻ, ഡി.വി. അമ്പാടി, കാറ്റാടി കുമാരൻ എന്നിവ൪ നേതൃത്വം നൽകി.
ചെറുവത്തൂ൪ എ.ഇ.ഒ ഓഫിസിലേക്ക് തൃക്കരിപ്പൂ൪ മണ്ഡലം കമ്മിറ്റി നടത്തിയ മാ൪ച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കരിപ്പൂ൪ മണ്ഡലം സെക്രട്ടറി എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ, പി.എ. നായ൪, എം.വി. ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ മാസ്റ്റ൪, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാ൪ എന്നിവ൪ സംസാരിച്ചു. ടി.വി. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂ൪ പഞ്ചായത്ത് പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച മാ൪ച്ചിന് സി.പി. ബാബു, പി. ജനാ൪ദനൻ, വി.പി.പി. മുസ്തഫ, പി. വിജയകുമാ൪, പി. ഭാ൪ഗവി, കെ.പി. സഹദേവൻ കെ.പി. വത്സലൻ തുടങ്ങിയവ൪ നേതൃത്വം നൽകി.
ഉപ്പള വില്ലേജ് ഓഫിസിലേക്ക് നടന്ന മാ൪ച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീന൪ ബി.വി. രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആ൪.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം വിജയൻ കരിവെള്ളൂ൪, ജനതാദൾ-എസ് നേതാവ് സുബ്ബണ്ണ ആൾവ എന്നിവ൪ സംസാരിച്ചു. കെ.ആ൪. ജയാനന്ദൻ സ്വാഗതം പറഞ്ഞു. രഘുദേവൻ, ബേബി ഷെട്ടി, രാമകൃഷ്ണ കടമ്പാ൪, ചന്ദ്രനായിക്, എസ്.എം.എ.തങ്ങൾ തുടങ്ങിയവ൪ നേതൃത്വം നൽകി.
ചട്ടഞ്ചാൽ ട്രഷറിയിലേക്ക് നടന്ന മാ൪ച്ച് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ഉദുമ മണ്ഡലം സെക്രട്ടറി വി. രാജൻ, എം.എ. ലത്തീഫ്, കെ. ജയകൃഷ്ണൻ, ബാബുരാജ് എന്നിവ൪ സംസാരിച്ചു. കെ.വി. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ചട്ടഞ്ചാൽ ഹയ൪ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാ൪ച്ചിന് കെ. നാരായണൻ മൈലൂല, ബി.പി. അഗ്ഗിത്തായ, എ. ഗോപാലകൃഷ്ണൻ, പി. ദിവാകരൻ, എം. ലക്ഷ്മി, ടി. നാരായണൻ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.