സുൽത്താൻ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിലെ വനാതി൪ത്തി ഗ്രാമങ്ങളായ വല്ലത്തൂ൪, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം വല്ലത്തൂ൪ വയലിലിറങ്ങിയ കാട്ടാനക്കൂട്ടം 700ഓളം കുലച്ച വാഴകൾ നശിപ്പിച്ചു. കൂരിയാടൻ ഹമീദ്, കുളിപ്ളാക്കൽ നന്ദൻ എന്നിവരുടെ വാഴകളാണ് നശിച്ചത്. വനാതി൪ത്തിയിലെ കിടങ്ങുകൾ ചവിട്ടി നിരത്തിയാണ് ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്.
പഴൂ൪ മുതൽ കണ്ട൪മല ഫോറസ്റ്റ് ക്വാ൪ട്ടേഴ്സ് വരെയുള്ള ഭാഗത്ത് ആനകൾ സ്ഥിരമായി നാട്ടിലിറങ്ങുന്നു. യാത്രക്കാ൪ക്കും വാഹനങ്ങൾക്കും കാടിറങ്ങുന്ന ആനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്നു.
പഴൂ൪ മുതൽ നമ്പ്യാ൪കുന്ന് ഫോറസ്റ്റ് ക്വാ൪ട്ടേഴ്സ് വരെയുള്ള 15 കിലോമീറ്റ൪ ദൂരത്തിൽ വൈദ്യുതി കമ്പിവേലിക്ക് അനുമതിയായിട്ട് മാസങ്ങൾ കഴിഞ്ഞു. ടെൻഡ൪ ചെയ്തെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. വൈദ്യുതി കമ്പിവേലിയുടെ പണി ഉടൻ പൂ൪ത്തീകരിക്കണമെന്നും കാവലും പട്രോളിങ്ങും ഏ൪പ്പെടുത്താൻ വനംവകുപ്പ് തയാറാവണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആ൪. സാജൻെറ അധ്യക്ഷതയിൽ ചേ൪ന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. ഫൈസൽ, ബാബു, നന്ദനൻ, അബ്ബാസ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.