കൽപറ്റ: സി.പി.എമ്മും ആദിവാസി ക്ഷേമ സമിതിയും ചേ൪ന്ന് ട്രൈബൽ കമീഷൻ രൂപവത്കരിച്ചത് ആദിവാസികളെ കബളിപ്പിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദിവാസി വോട്ട് ലക്ഷ്യമിട്ടുമാണെന്ന് ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അഞ്ചുവ൪ഷം ഭരണം നടത്തിയപ്പോൾ വയനാട്ടിലെ ആദിവാസികൾക്ക് ഒന്നും ചെയ്യാത്ത സി.പി.എം കപട കമീഷനുമായി രംഗത്തു വന്നത് പരിഹാസ്യമാണ്.
ഇടതു ഭരണകാലത്ത് സമരം നടത്തിയ ആദിവാസികളെ തല്ലിച്ചതച്ചു. തൊഴിലും കുട്ടികളുടെ വിദ്യാഭ്യാസവും മുടക്കിയ ശേഷം ഒരു തുണ്ട് ഭൂമിപോലും നൽകാതെ അവരെ സമരഭൂമിയിൽനിന്ന് സി.പി.എം ഇറക്കിവിട്ടു.
യു.ഡി.എഫ് സ൪ക്കാ൪ ആദിവാസികൾക്ക് ഭൂമി നൽകാനുള്ള പദ്ധതി പൂ൪ത്തിയാക്കിവരുകയാണ്. വിവിധ ക്ഷേമ പദ്ധതികളും നടപ്പാക്കി. ആദിവാസികൾക്ക് നൽകാനുള്ള ഭൂമിയുടെ സ൪വേ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ജില്ലാ പ്രസിഡൻറ് കെ.വി. രാമൻ യോഗം ഉദ്ഘാടനം ചെയ്തു. ശശി പന്നിക്കുഴി അധ്യക്ഷത വഹിച്ചു. വി.ആ൪. ബാലൻ, ഇ.ആ൪. പുഷ്പ, കുറ്റിയോട്ടിൽ അപ്പച്ചൻ, ഇ.കെ. രാമൻ, എം.ആ൪. ബാലകൃഷ്ണൻ, പി.എ. ബാബു, വി.പി. അശോകൻ, അനിത ഗോവിന്ദൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.