പരിക്കിനെ തോല്‍പിച്ച് മലയാളത്തിന്‍െറ മയൂഖം

ബാലെവാഡി (പുണെ): പരിക്കിനെയും മഴയെയും വെല്ലുവിളിച്ച് മലയാളത്തിൻെറ മയൂഖം വിരിയിച്ചത് വെങ്കലം. ഒരാഴ്ച മുമ്പ് വലതു കണങ്കാലിനേറ്റ പരിക്കിൻെറ നോവിൽ ഇന്ത്യൻ പ്രതീക്ഷയെ കെടുത്തിക്കളയാൻ കോഴിക്കോട് കല്ലാനോടിൻെറ പുത്രിക്ക് മനസ്സുവന്നില്ല. എങ്ങനെയെങ്കിലും ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പ് ചാടി സാന്നിധ്യമെങ്കിലും അറിയിക്കണമെന്ന നിശ്ചയദാ൪ഢ്യമായിരുന്നു അവൾക്ക്.
മഴ പെയ്തുകൊണ്ടിരിക്കെയാണ് വൻകരയിലെ ലോങ്ജമ്പ് താരങ്ങൾ പിറ്റിലത്തെിയത്. മഴയിൽ കുതി൪ന്ന മയൂഖയുടെ ആദ്യ ചാട്ടം ഫൗൾ. നാലാമത്തെ ചാട്ടത്തിലാണ് മെഡലുറപ്പിച്ചത്. മഴയല്ല, ചാടാൻ കഴിയാഞ്ഞതാണ് പ്രതികൂലമായതെന്ന് മത്സര ശേഷം മയൂഖ പറഞ്ഞു.
2011ൽ ജപ്പാനിലെ കോബെയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ ഏക സ്വ൪ണം മയൂഖയുടെ വകയായിരുന്നു. ഇക്കുറിയും മയൂഖ വനിതകളുടെ ലോങ്ജമ്പിൽ സ്വ൪ണം നിലനി൪ത്തി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. മയൂഖക്ക് പരിക്കെന്ന വിവരം ഇന്ത്യൻ ക്യാമ്പിനെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവിൽവെച്ച് പരിശീലനത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റത്. ഒന്നര മാസത്തെ വിശ്രമം നി൪ദേശിക്കപ്പെട്ടെങ്കിലും പങ്കെടുക്കുക എന്നത് നി൪ബന്ധമായിരുന്നെന്ന് മയൂഖ പറഞ്ഞു. പുണെയിൽ കടുത്ത വെല്ലുവിളിയാകുമെന്ന് കരുതിയ ചൈനക്കാരി സയേക്കോ ഒക്കയാമയെ മറികടക്കാൻ മയൂഖക്കായി. ബംഗുളൂരു ഒ.എൻ.ജി.സിയിലാണ് ജോലി. പരിക്കിനെ തുട൪ന്ന് ട്രിപ്പ്ൾജമ്പിൽ പങ്കെടുക്കുന്നതിൽനിന്ന് മയൂഖ പിന്മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.