ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഒഴിയാബാധയായി മരുന്നടി

ബാലെവാഡി (പുണെ): സ്വന്തം മണ്ണിൽ വേദിയൊരുക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് ശാപമായി മരുന്നടി. മെഡൽവേട്ടക്ക് ആദ്യ വെടി ഉയരുംമുമ്പേ വനിതാ ഷോട്ട്പുട്ട് താരം ആന്ധ്രയുടെ പി. ഉദയലക്ഷ്മിക്കെതിരെയുള്ള നാഷനൽ ആൻറി ഡോപ്പിങ് ഏജൻസി (നാഡ)യുടെ റിപ്പോ൪ട്ടാണ് ഇക്കുറി വില്ലനായത്. കഴിഞ്ഞമാസം ചെന്നൈയിൽ നടന്ന ഇൻറ൪ സ്റ്റേറ്റ് സീനിയ൪ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെ നടത്തിയ പരിശോധനയുടെ റിപ്പോ൪ട്ട് ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന് ലഭിച്ചത്. തുട൪ന്ന് രണ്ടാം പരിശോധനക്കു വിധേയയാകാൻ വിസമ്മതിച്ചതോടെ ഉദയലക്ഷ്മിയെ ഇന്ത്യൻ സംഘത്തിൽനിന്നു പുറത്താക്കി.  ചെന്നൈയിൽ ഷോട്ട്പുട്ടിൽ സ്വ൪ണ ജേതാവായിരുന്നു ഉദയലക്ഷ്മി.
രണ്ടാം തവണയാണ് ഇവ൪ ഉത്തേജക മരുന്നടിച്ച് പിടിയിലാകുന്നത്. 2002 ലെ ദേശീയ ഗെയിംസിൽ 400 മീറ്റ൪ ഹ൪ഡിൽസിലും 4x400 മീറ്റ൪ റിലേയിലും സ്വ൪ണം നേടിയ ഉദയലക്ഷ്മി മരുന്നടിച്ചതായി പരിശോധനയിൽ വ്യക്തമായിരുന്നു. അന്ന് രണ്ടു വ൪ഷം വിലക്ക് ഏ൪പ്പെടുത്തുകയുമുണ്ടായി.
രണ്ടു പതിറ്റാണ്ടായി മരുന്നടി ഇന്ത്യൻ കായികരംഗത്തിന് അപമാനമായി തുടരുകയാണ്. രാജ്യാന്തര അത്ലറ്റിക്സ് അസോസിയേഷൻെറ കണക്കുപ്രകാരം ആഗോളതലത്തിൽ മരുന്നടിച്ച് പിടിയിലായ 204 പേരിൽ 40 പേരും ഇന്ത്യക്കാരാണ്. മരുന്നടിയിലൂടെ ഇന്ത്യ വില്ലന്മാരായതിനെക്കുറിച്ച ചോദ്യത്തിന് രാജ്യാന്തര അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് ലാമിനെ ദിയാക്ക പ്രതികരിച്ചത് അത് ഇന്ത്യയുടെ പ്രശ്നമാണെന്നും ഇന്ത്യ തന്നെ പരിഹരിക്കണമെന്നുമാണ്. 1998ൽ ഇന്ത്യൻ പരിശീലക സംഘത്തിൽ വിദേശികളായ ഡോ. യൂറി ബോയ്കൊ, ഡോ. അലക്സാണ്ട൪ എന്നിവരത്തെിയതോടെയാണ് കായികരംഗത്ത് മരുന്നടി സജീവമായത്. പരിശീലകരാണ് അത്ലറ്റുകളെ ഉത്തേജക മരുന്നടിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം.
2011ൽ മരുന്നടിച്ചതിന് വിലക്ക് ഏ൪പ്പെടുത്തപ്പെട്ട പ്രമുഖ വനിതാഅത്ലറ്റുകളായ സിനി ജോസ്, ടിനി മേരി, പ്രിയങ്ക പൻവ൪, അശ്വിനി അക്കുഞ്ചി, മന്ദീപ് കൗ൪ തുടങ്ങിയവരും സമാന ആരോപണമാണുന്നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.