ജില്ലയില്‍ 689 സ്കൂളുകളില്‍ പോഷകാഹാര പരിപാടി

ആലപ്പുഴ: സ്കൂൾ ആരോഗ്യപരിപാടിയുടെ ഭാഗമായി ജില്ലയിലെ 689 സ്കൂളുകളിൽ ഹെൽത്ത് ക്ളബുകളുടെ ഭാഗമായി പോഷകാഹാര പരിപാടി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് യു. പ്രതിഭ ഹരി. സ്കൂൾ ആരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ ചേ൪ന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവ൪. പോഷകാഹാര പരിപാടിയുടെ ഭാഗമായി ബ്ളോക് തലത്തിൽ സ്കൂളുകൾക്കും രക്ഷിതാക്കൾക്കുമായി പോഷകാഹാര പ്രദ൪ശനം സംഘടിപ്പിക്കും. രക്ഷാക൪തൃസമിതി പ്രതിനിധികൾക്ക് പരിശീലനം നൽകും. ലഘുലേഖ പുറത്തിറക്കും.
 ജില്ലയിൽ മികച്ച നിലയിൽ സ്കൂൾ ആരോഗ്യപദ്ധതി നടപ്പാക്കുന്ന സ്കൂളിന് കാഷ് അവാ൪ഡ് നൽകും. ബ്ളോക് പഞ്ചായത്ത് തലത്തിൽ സ്കൂളുകൾക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. 
ക്യാമ്പുകളി ൽ വിദ്യാ൪ഥികൾക്ക് വികലാംഗ സ൪ട്ടിഫിക്കറ്റുകൾ നൽകാൻ സൗകര്യമൊരുക്കും. രക്തപരിശോധന നടത്തും. സ്കൂളുകളിലെ ഹെൽത്ത് കോ൪ണറുകളുടെ പ്രവ൪ത്തനം വിലയിരുത്താൻ ചോദ്യാവലി നൽകി വിവരങ്ങൾ ശേഖരിക്കും. ശുചിത്വപ്രവ൪ത്തനങ്ങളിൽ ഹെൽത്ത് ക്ളബുകളുടെ പങ്കാളി ത്തം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും അവ൪ പറഞ്ഞു.
സ്കൂൾ ആരോഗ്യപരിപാടിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവ൪ഷം ജില്ലയിലെ 59,864 വിദ്യാ൪ഥികളിൽ നടത്തിയ പരിശോധനയിൽ 2474 വിദ്യാ൪ഥികളിൽ വിള൪ച്ചയും 3116 പേരിൽ തൂക്കക്കുറവും 4133 പേരിൽ ദന്തരോഗങ്ങളും 3399 പേരിൽ കാഴ്ച സംബന്ധിച്ച പ്രശ്നങ്ങളും 535 പേരിൽ കേൾവിക്കുറവും 1918 പേരിൽ ത്വഗ്രോഗങ്ങളും കണ്ടെത്തിയതായി എൻ.ആ൪. എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ. എൽ. മനോജ് അറിയിച്ചു.
യോഗത്തിൽ ആ൪.സി.എച്ച് ഓഫിസ൪ ഡോ. ദീപ്തി, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസ൪ സുരേഷ് കുമാ൪, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസ൪ കെ.എം. വിജയകുമാരി, എം.സി.എച്ച് ഓഫിസ൪ സി.എം. ഇന്ദിരാദേവി തുടങ്ങിയവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.