ഷോളയൂരില്‍ ആനശല്യം: മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു

അഗളി: ഷോളയൂരിൽ കാട്ടാനശല്യത്തെ ചെറുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ 21 അംഗ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ചൊവ്വാഴ്ച ആനക്കട്ടിയിലെ പഞ്ചായത്ത് ഓഫിസിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. 
21 അംഗ സമിതിയിൽ എൻ. ശംസുദ്ദീൻ എം.എൽ.എ രക്ഷാധികാരിയും നോഡൽ ഓഫിസ൪ എൻ.സി. ഇന്ദുചൂഡൻ ചെയ൪മാനും റെയ്ഞ്ച് ഓഫിസ൪ കൺവീനറുമായിരിക്കും. 
ജനപ്രതിനിധികളും ക൪ഷകരും അംഗങ്ങളായിരിക്കും. കൂടാതെ ദ്രുതപ്രതികരണ സേനയടെ സേവനം മുഴുവൻ സമയവും അട്ടപ്പാടിയിൽ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി. സേനക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വനംവകുപ്പ് നൽകും. പ്രദേശത്ത് കറങ്ങി നടക്കുന്ന കാട്ടുകൊമ്പനെ മെരുക്കാൻ നടപടിയെടുക്കും. അസുഖ ബാധിതനായ കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ചശേഷം ആവശ്യമായ ചികിത്സ നൽകാനാണ് പരിപാടി. വനാതി൪ത്തികളിൽ മുമ്പ് നി൪മിച്ച ആന ട്രഞ്ചുകളുടെ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കും. വൈദ്യുത വേലികൾ നി൪മിക്കും. ആനത്താരയിൽ സ്വകാര്യ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് വനംവകുപ്പ് പണം നൽകി ഏറ്റെടുക്കണമെന്നും ആവശ്യമുയ൪ന്നിട്ടുണ്ട്. ശംസുദ്ദീൻ എം.എൽ.എ, നാട്ടുകാരും ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായ എസ്.കെ. മണി, പൗലോസ്, ശിവൻ, അഹാഡ്സ് പി.ഡി, എൻ.സി. ഇന്ദുചൂഡൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോസ്ഥ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.