അറസ്റ്റിലായ വന്‍കിട ബ്ളേഡ് ഇടപാടുകാരനെ രക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം

പാലക്കാട്: അനധികൃത പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് മേഖലയിൽ നിന്ന് അറസ്റ്റിലായ ഒരാളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുകയാണെന്ന് ജില്ലാ പൗരാവകാശവേദി പ്രസിഡൻറ് പി.എം. ഷാഹുൽഹമീദ്, ഹരിതസേനാ സെക്രട്ടറി എസ്. ഷെയ്ഖ് മുസ്തഫ, ആദിവാസി സംരക്ഷണ സംഘം പ്രസിഡൻറ് നീളിപ്പാറ മാരിയപ്പൻ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു. 
കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിൽ 250ഓളം പേ൪ അനധികൃത പണമിടപാട് നടത്തിവരുന്നുണ്ടെങ്കിലും ഒരാൾ മാത്രമേ പിടിയിലായിട്ടുള്ളൂവെന്ന് അവ൪ ചൂണ്ടിക്കാട്ടി. ഇയാളുടെ പേരിൽ ദു൪ബലമായ വകുപ്പുകളാണ് ചുമുത്തിയിട്ടുള്ളത്. 
അറസ്റ്റിലായ മുതലമട ആട്ടയാമ്പതി ബാലസുബ്രഹ്മണ്യൻ വൻ തുക ബ്ളേഡ് പലിശക്ക് നൽകുന്ന വ്യക്തിയാണ്. ഇയാളിൽനിന്ന് വായ്പ വാങ്ങിയവരെല്ലാം ഊരാക്കുടുക്കിലായി. പലരുടെയും വസ്തുവകകൾ ബ്ളേഡ് ഇടപാടിലൂടെ കൈക്കലാക്കി. ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇപ്പോഴത്തെ അറസ്റ്റും പ്രഹസനമായി കലാശിക്കാനാണ് സാധ്യതയെന്ന് അവ൪ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.