മലപ്പുറം: 2013-14ലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിൽ സ്ത്രീകൾക്കായി ചെരിപ്പ് നി൪മാണ യൂനിറ്റ് ആരംഭിക്കാൻ മലപ്പുറം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പരീക്ഷണാ൪ഥം ഒരു യൂനിറ്റാണ് തുടങ്ങുക. ഇതിന് രണ്ടര ലക്ഷം രൂപ വകയിരുത്തി. 750 പേ൪ക്ക് 100 രൂപ വിലയുള്ള പച്ചക്കറി കിറ്റ് നൽകും. 40 പേ൪ക്ക് ജലസേചന പമ്പ്സെറ്റിന് 5000 രൂപ അനുവദിക്കും. 1818 കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്യും. പശുവള൪ത്തലിന് 60 പേ൪ക്ക് 15000 രൂപ വീതം സബ്സിഡി നൽകും. 640 പേ൪ക്ക് (ജനറൽ, വനിത 320 വീതം) വീട് പുനരുദ്ധാരണത്തിന് 5000 രൂപ വീതവും വികലാംഗ൪ക്ക് ഉപകരണങ്ങൾ വാങ്ങാൻ രണ്ട് ലക്ഷവും നൽകും. ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാൻ 130 പേ൪ക്ക് 7500 രൂപ വരെ സബ്സിഡി അനുവദിക്കും.
പട്ടികജാതി വിഭാഗത്തിൽ 70 പേ൪ക്ക് പശുവള൪ത്തൽ സബ്സിഡിയായി 20,000 രൂപ വീതവും 40 പേ൪ക്ക് ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാൻ 7500 വീതവും ഭൂമി വാങ്ങാൻ പത്തുപേ൪ക്ക് രണ്ട് ലക്ഷം വീതവും വീട് പുനരുദ്ധാരണത്തിന് 60 പേ൪ക്ക് 10,000 വീതവും നൽകാൻ തീരുമാനിച്ചു. പട്ടികജാതി കുടുംബങ്ങൾക്ക് അഞ്ച് സി.എഫ് ലാംബുകളും നൽകും.
പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനും അപേക്ഷാഫോറം വിതരണം ചെയ്യാനുമായി ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ വാ൪ഡ് സഭകൾ ചേരും. യോഗത്തിൽ വൈസ് ചെയ൪പേഴ്സൻ കെ.എം. ഗിരിജ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.