നിലമ്പൂ൪: മലയോര മേഖലയിൽ നിലക്കാതെ പെയ്യുന്ന മഴ വില്ലനായതോടെ തോട്ടങ്ങളും കൃഷിയിടങ്ങളും മഹാളി രോഗത്തിൻെറ പിടിയിൽ. തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലും വാഴ, പാവൽ തുടങ്ങിയ പച്ചക്കറികളിലുമാണ് രോഗം പട൪ന്നു പിടിച്ചത്. ജില്ലയിൽ മുമ്പെങ്ങും കാണാത്തവിധം മഴയുടെ തുടക്കത്തിൽ തന്നെ രോഗം കണ്ടുതുടങ്ങിയത് ക൪ഷകരിൽ ആശങ്കയുയ൪ത്തിയിട്ടുണ്ട്. 2005-06 വ൪ഷത്തിലാണ് ജില്ലയിൽ മഹാളി രോഗം കൂടുതൽ വ്യാപിച്ചത്. ആ അവസ്ഥയിലേക്ക് മാറുമോയെന്ന ആശങ്കയിലാണ് ജില്ലയിലെ ക൪ഷക൪.
വൈറ്റോഫ് തോറ പാമിയോറ എന്ന കുമിളാണ് രോഗം പരത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന മിക്ക തോട്ടങ്ങളിലും ഇത് കണ്ടുതുടങ്ങിയിട്ടുണ്ട്. മണ്ണിൻെറ ഈ൪പ്പം കൂടുകയും കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യുമ്പോഴാണ് കുമിൾ വരുന്നത്. ജില്ലയിലെ പ്രധാന നാണ്യവിളയായ കവുങ്ങ് തോട്ടങ്ങളിൽ പാകമാകാത്ത അടക്ക പൊഴിഞ്ഞു തുടങ്ങി. തമിഴ്നാടിനോട് അതി൪ത്തി പങ്കിടുന്ന വഴിക്കടവ് പഞ്ചായത്തിലും കോഴിക്കോട് ജില്ലയോട് അതി൪ത്തി പങ്കിടുന്ന ചാലിയാ൪ പഞ്ചായത്തിലെ കക്കാടംപൊയിൽ മേഖലയിലുമാണ് രോഗം കൂടുതൽ കാണുന്നത്. തുരിശും ചുണ്ണാമ്പും ചേ൪ത്ത ബയോമിശ്രിതം തളിക്കുകയാണ് പടരാതിരിക്കാനുള്ള ഏക പോംവഴി. എന്നാൽ, ഇടവെയിൽ ലഭിക്കാത്തതിനാൽ ക൪ഷക൪ക്ക് പ്രതിരോധത്തിനും കഴിയാത്ത അവസ്ഥയാണ്.
വഴിക്കടവ് പൂവ്വത്തിപൊയിലിലെ സ്നേഹ ഗ്രൂപ്പ് അയൽക്കൂട്ടത്തിൻെറ പാവൽ കൃഷി മുഴുവനും മഹാളി രോഗത്തിൻെറ പിടിയിലാണ്. 350ഓളം തടം കൃഷിയാണ് നശിച്ചത്. തറമണ്ണിൽ ആയിശ, കറളിക്കാടൻ വിജയ എന്നിവരുടെ പേരിൽ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സമീപത്തെ അമയോലിക്കൽ ഇമ്മാനുവേൽ, തച്ചറക്കുന്നൻ മുഹമ്മദ്, ചരളയിൽ മാത്യു എന്നിവരുടെ വാഴ, പാവൽ എന്നിവയിലും രോഗം ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.