ലണ്ടൻ: കോൺഫെഡറേഷൻസ് കപ്പിൽ തകപ്പൻ പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ മിഡ്ഫീൽഡ൪ പൗളിഞ്ഞോ ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ മുൻനിര ടീമായ ടോട്ടൻഹാം ഹോട്സ്പറിലേക്ക് കൂടുമാറി. ബ്രസീലിയൻ ക്ളബായ കൊറിന്ത്യൻസിൽനിന്ന് 1.7 കോടി പൗണ്ടിനാണ് പൗളിഞ്ഞോ ടോട്ടൻഹാമിലെത്തുന്നത്. കോൺഫെഡറേഷൻസ് കപ്പിലെ മികച്ച മൂന്നാമത്തെ കളിക്കാരനുള്ള വെങ്കല ബൂട്ട് സ്വന്തമാക്കിയ പൗളിഞ്ഞോ തന്നെയാണ് ഇംഗ്ളീഷ് ടീമിൽ ചേക്കേറുന്ന കാര്യം വെളിപ്പെടുത്തിയത്. അൽപദിവസത്തെ അവധിക്കുശേഷം ടോട്ടൻഹാമിലെത്തുമെന്ന് 24കാരൻ മാധ്യമപ്രവ൪ത്തകരോടു പറഞ്ഞു. കൊറിന്ത്യൻസിനുവേണ്ടി പൗളിഞ്ഞോ 167 മത്സരങ്ങളിൽ 34 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.