പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്ത് അഞ്ചാം വാ൪ഡിലെ സംഘകൃഷി ശ്രദ്ധയാക൪ഷിക്കുന്നു. വാ൪ഡിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ലതിക പിള്ള, ഉഷ വിജയൻ, ശോഭ ബി. നായ൪, കല മനോജ്, ബിൻസി സാജു എന്നിവരാണ് സംഘകൃഷിയിലൂടെ സ്ത്രീശക്തി തെളിയിക്കുന്നത്. ആവണി,അഞ്ജലി,അഭയ എന്നീ കുടുംബശ്രീകളിലെ അംഗങ്ങളായ ഇവ൪ തൊഴിലുറപ്പ് പദ്ധതികളിലും പങ്കാളികളാണ്.
കോഴഞ്ചേരി ഈസ്റ്റ് മുണ്ടോട്ടിക്കൽ തോമസ് എം. തോമസിൻെറ ഒരേക്ക൪ 52 സെൻറാണ് ഒരു വ൪ഷ കാലാവധിയിൽ പാട്ടത്തിനെടുത്ത് സംഘകൃഷി നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വസ്തു കൃഷിയോഗ്യമാക്കി. 110 വാഴ, മുന്നൂറിൽ അധികം കാച്ചിൽ, 125 ചേന, കൂടാതെ ചേമ്പ്, ചെറുകിഴങ്ങ്,ഇഞ്ചി,കപ്പ, വിവിധയിനം പച്ചക്കറികൾ എന്നിങ്ങനെ കൃഷിയിറക്കി. രാസ വളങ്ങളും കീടനാശിനികളും പാടേ ഉപേക്ഷിച്ച് കഞ്ഞിവെള്ളം, ചാരം, പച്ചക്കറി അവശിഷ്ടങ്ങൾ, മറ്റ് ജൈവ വളങ്ങൾ എന്നിവ പ്രധാനമായും ഉപയോഗിക്കുന്നു. നല്ലയിനം വിത്തുകൾ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചു. കരനെല്ല് കൃഷിയും തുടങ്ങിക്കഴിഞ്ഞു. വിത്ത് കൃഷിഭവനിൽ നിന്ന് ലഭിച്ചു. വാ൪ഡ് മെംബ൪ ലത ചെറിയാൻ, തൊഴിലുറപ്പ് പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന തപസ്സ് തുടങ്ങിയവ൪ മാ൪ഗ നി൪ദേശങ്ങൾ നൽകുന്നു. പയ൪, വെള്ളരി, കുമ്പളം, ചീര, മത്തൻ തുടങ്ങിയ കൃഷിയും തുടങ്ങി.
സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറി വിലക്കയറ്റം മറികടക്കാൻ സാധിക്കുന്നുവെന്ന് പ്രസിഡൻറ് ലതിക പിള്ള പറഞ്ഞു. ദിവസവും ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ സംഘകൃഷിക്കായി മാറ്റിവെക്കുന്നു. മറ്റു വസ്തു ഉടമകളെയും കണ്ട് കൃഷിസ്ഥലം പാട്ടത്തിനെടുക്കുകയാണ് അടുത്ത ഘട്ടമെന്ന് വി.ഇ.ഒ വിനോദ് വിശദീകരിച്ചു. സംഘകൃഷി ഉൽപന്നങ്ങൾ ഓണത്തോടനുബന്ധിച്ച് കാ൪ഷിക മേളകളിൽ വിൽപ്പന നടത്താനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.