തലയോലപ്പറമ്പ്: വെള്ളപ്പൊക്കവും കാലവ൪ഷക്കെടുതിയും മൂലം വലയുന്നവ൪ക്ക് ഇരുട്ടടിയായി ബാങ്കുകളുടെ സമ്മ൪ദവും. സ്വ൪ണവില കുറഞ്ഞതോടെ സ്വ൪ണം പണയമായി സ്വീകരിച്ച് പണം നൽകിയ ബാങ്കുകൾ പണം തിരിച്ചടക്കാൻ സമ്മ൪ദം തുടങ്ങിയതാണ് ആശങ്കക്ക് ഇടയാക്കുന്നത്.
സഹകരണ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പണയംവെച്ചവ൪ നെട്ടോട്ടത്തിലാണ്. ഉയ൪ന്ന വിലയുണ്ടായിരുന്നപ്പോൾ പരമാവധി തുകക്കാണ് പലരും പണയംവെച്ചത്. വിലകുറഞ്ഞ സാഹചര്യത്തിൽ ഉരുപ്പടി എടുത്തുകൊണ്ടുപോകുകയോ പലിശയടച്ച് പുതുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പല സ്ഥാപനങ്ങളും ഇടപാടുകാരെ നിരന്തരം വിളിക്കുകയാണ്. ഇനിയും വില കുറഞ്ഞാൽ സ്ഥാപനങ്ങൾക്ക് നഷ്ടമാകുമെന്നാണ് അധികൃത൪ പറയുന്നത്.
കാലവ൪ഷം മൂലം തൊഴിലില്ലാതെ വലയുന്ന സാധാരണക്കാ൪ എങ്ങനെ പണയം തിരിച്ചെടുക്കുമെന്നറിയാതെ ആശങ്കയിലാണ്. ഇനിയും വില കുറഞ്ഞാൽ സ്വ൪ണാഭരണങ്ങൾ തന്നെ നഷ്ടപ്പെടുമോ എന്നാണ് ഇവരുടെ ഭീതി. കൃഷി ആവശ്യത്തിന് പണയംവെച്ചവരാണ് മേഖലയിൽ ഏറെയും. കാലവ൪ഷം മൂലം കൃഷി നശിച്ചതും ഇവ൪ക്ക് ഇരുട്ടടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.